സംയുക്ത  കർഷക സമിതി കോട്ടയം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി

കോട്ടയം: ഡൽഹിയിലെ കർഷക സമരത്തിനിടയിൽ  യുവ കർഷകനെ  വെടിവെച്ചുകൊന്നതിൽ  പ്രതിഷേധിച്ചും  കേന്ദ്ര  ഗവണ്മെന്റ്  കർഷകർക്ക്  കഴിഞ്ഞ  10 വർഷമായി  നൽകിയ  വാഗ്ദാനങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ടും സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ  കോട്ടയം  ഹെഡ് പോസ്റ്റ്  ഓഫിസ്  മാർച്ചും  ധർണയും  നടത്തി.   ഇ എം ദാസപ്പൻ അധ്യക്ഷത വഹിച്ച  സമരം പ്രൊഫ .എം ടി ജോസഫ്  ഉദ്ഘാടനം ചെയ്തു. കെ എം രാധാകൃഷ്ണൻ, കെ പി ജോസഫ്, അഡ്വ. ജോസഫ്  ഫിലിപ്പ്, ഇ എസ്  ബിജു,മാത്തച്ചൻ പ്ലാത്തോട്ടം, കെ ഭാസ്കരൻ നായർ, അപ്പച്ചൻ  നെടുമ്പിളളി, ജോയ് നടയിൽ, സജീഷ് സ്കറിയ, ജോയി കണിയാരയിൽ എന്നിവർ  പ്രസംഗിച്ചു.

Hot Topics

Related Articles