ഗുഡലാജര: സ്‌പെയിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതോടെ ഒരൊറ്റ വിജയം പോലുമില്ലാതെ അമേരിക്കൻ ലോകകപ്പിൽ നിന്നും നാണംകെട്ട് തോറ്റ് പുറത്തായി മുൻ ലോകചാമ്പ്യന്മാരായ ഉറുഗ്വേ. ഉറുഗ്വേയുടെ തോൽവിയോടെ ഒരു തോൽവി പോലും അറിയാതെ കോബോ വെർദേ സ്‌പെയിനിനൊപ്പം ഗ്രൂപ്പ് എച്ചിൽ നിന്നും റൗണ്ട് ഓഫ് 32 വിലേയ്ക്ക് എത്തി. കാബോ വെർദേയ്ക്ക് എതിരായ സമനിലയോടെ ലോകകപ്പിൽ നിന്നും സൗദിയും പുറത്തായി.
ഇന്ന് പുലർച്ചെ നടന്ന മത്സരത്തിലാണ് സ്‌പെയിനോട് ഉറുഗ്വേ തോൽവി ഏറ്റുവാങ്ങിയത്. ജീവൻ മരണ പോരാട്ടത്തിന് ഇറങ്ങിയ ഉറുഗ്വേയ്ക്ക് 42 ആം മിനിറ്റിൽ തിരിച്ചടി കിട്ടി. അലക്‌സ് ബയേന നേടിയ ഗോളിൽ സ്‌പെയിൻ ലീഡ് എടുത്തു. എന്നാൽ, രണ്ടാം പകുതിയിൽ പൊരുതികളിച്ചിട്ടും ഉറുഗ്വേയ്ക്ക് ലീഡ് മറികടക്കാൻ സാധിച്ചില്ല. ഒടുവിൽ ഇൻജ്വറി ടൈമിന്റെ നാലാം മിനിറ്റിൽ അഗ്വിസ്റ്റ കാനോബിയോ ചുവപ്പ് കാർഡ് കണ്ട് പുറത്താകുക കൂടി ചെയ്തതോടെ ഉറുഗ്വേയുടെ ദുരന്തം പൂർത്തിയായി. ഗ്രൂപ്പിനെ മറ്റൊരു മത്സരത്തിൽ കാബോ വെർദേയും സൗദിയും സമനിലയിൽ പിരിഞ്ഞതോടെയാണ് കാബോ രണ്ടാം റൗണ്ടിലേയ്ക്ക് പ്രവേശിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകകപ്പിലെ ആദ്യ മത്സരത്തിൽ കാബോയോട് സമനിലയിൽ പിരിഞ്ഞ് സ്‌പെയിൻ പിന്നീടുള്ള രണ്ട് മത്സരങ്ങളും വിജയിച്ച് ഏഴു പോയിന്റുമായാണ് രണ്ടാം റൗണ്ടിലേയ്ക്ക് പ്രവേശിക്കുന്നത്. കളിച്ച മൂന്നു സമനിലയാക്കി, ഒരു വിജയം പോലും നേടാതെ മൂന്നു പോയിന്റുമായാണ് പുതുമുഖങ്ങളായ കാബോ രണ്ടാം റൗണ്ടിലേയ്ക്കു മാർച്ച് ചെയ്യുന്നത്. സൗദിയോടും , കാബോയോടും നേരിട്ടസമനിലയും സ്‌പെയിനോട് ഏറ്റുവാങ്ങിയ തോൽവിയും സഹിതം രണ്ട് പോയിന്റ് മാത്രമാണ് ഉറുഗ്വേയ്ക്ക് ഉള്ളത്. ഇതാണ് ടീമിന് തിരിച്ചടിയായി. സ്‌പെയിനോട് തോറ്റ സൗദിയാകട്ടെ ഒരു വിജയം പോലുമില്ലാതെ രണ്ട് പോയന്റുമായി നാട്ടിലേയ്ക്കു മടങ്ങും.


