123 -ാമത് ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി പ്രവർത്തനോദ്ഘാടനം 14 ന് നിയമസഭസ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

കുമരകം : ശ്രീനാരായണ ഗുരുദേവൻ , ശ്രീകുമാരമംഗലം ക്ഷേത്രവിഗ്രഹ പ്രതിഷ്ഠയ്ക്ക് കുമരകം ഗ്രാമം സന്ദർശച്ചതിൻ്റെ ഓർമ്മയ്ക്കായ് ശ്രീ നാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബ് നാടിൻ്റെ വിവിധ മേഖലകളുടെ സഹകരണത്തോടെ 2026 ആഗസ്റ്റ് 28 ന് കോട്ടത്തോട്ടിൽ വച്ച് സംഘടിപ്പിക്കുന്ന 123-ാമത് ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളിയുടെ പ്രവർത്തനോദ്ഘാടനം ജൂൺ 14 ഞായറാഴ്ച രാവിലെ 9.30 മണിക്ക് ക്ലബ്ബ് മിനി ആഡിറ്റോറിയത്തിൽ നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ക്ലബ്ബ് പ്രസിഡൻ്റ് അഡ്വ. വി.പി അശോകൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേ ളനത്തിൽ ഏറ്റുമാനൂർ എം.എൽ എ നാട്ടകം സുരേഷ് ആദ്യ സംഭാവന പി.വിജയൻ പുറത്തേച്ചിറയിൽ നിന്നും സ്വീകരിക്കും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം പി.കെ വൈശാഖ്, കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ.പി ഗോപി, എസ് കെ എം ദേവസ്വം പ്രസിഡൻ്റ് ഏ.കെ ജയപ്രകാശ്, ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡൻ്റ് രമ്യാ ഷിജോ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ അലൻ കുര്യാക്കോസ് മാത്യു,,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ എസ് സലിമോൻ , സീമാ ദിലീപ്, കെ ജി ബിനു, ബാങ്ക് പ്രസിഡണ്ടുമാരായ കെ കേശവൻ, പി വി എബ്രഹാം, കെ ജെ കുഞ്ഞുമോൻ, ക്ലബ്ബ് ജന സെക്രട്ടറി എസ് ഡി പ്രേംജി, ട്രഷറർ എസ് വി സുരേഷ് കുമാർ എന്നിവർ സംസാരിക്കും.

Advertisements

Hot Topics

Related Articles