ശരീര സൗന്ദര്യത്തിൽ തേജസായി സബ് ജൂനിയർ മിസ്റ്റർ കോട്ടയം തേജസ്‌ ദിലീപ്

കോട്ടയം : ഇന്നലെ നാഗമ്പടം ഇൻഡോർ സ്റ്റേഡിയം ശരീര സൗന്ദര്യ ആരാധകരെ കൊണ്ട് നിറഞ്ഞു. പല കാറ്റഗറികളിലായി മിസ്റ്റർ കോട്ടയം മത്സരങ്ങൾ അരങ്ങേറി. അതിൽ സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാമത്തെത്തിയത് തേജസ്‌ ദിലീപ് എന്ന മിടുക്കാനാണ്.ഏകദേശം നാലുമാസമായി തേജസ്‌ ഈ മത്സരത്തിനായി കഠിന പരിശ്രമത്തിലാണ്. വ്യായാമത്തിലും, ഭക്ഷണകാര്യത്തിലും ഒന്നും ഒരു വിട്ടു വീഴ്ചയും ഇല്ലാതെ മനസർപ്പിച്ചുള്ള പരിശ്രമം ഇന്നലെ വിജയത്തിൽ എത്തിച്ചു.55കിലോ വിഭാഗത്തിൽ 10 മത്സരാർഥികളെ പരാജയപ്പെടുത്തിയാണ്‌ തേജസ്‌ ഒന്നാമത്തെത്തിയത്.

Advertisements

കഞ്ഞിക്കുഴി മൾട്ടി പവർ ജിമ്മിലെ സോമോൻ സാറിന്റെ പരിശീലനത്തിലാണ് തേജസ്‌ വ്യായാമങ്ങൾ ചെയ്തിരുന്നത്.രാവിലെയും വൈകിട്ടുമായാണ് പരിശീലനം. ഭക്ഷണകാര്യത്തിലും
നല്ല നിയന്ത്രണം അവശ്യമായി വന്നു. മധുരവും, കൊഴുപ്പുള്ളതുമായ ആഹാരസാധനങ്ങൾ പൂർണമായി ഉപേക്ഷിച്ചു. മലയാളികൾക്ക് ഒരിക്കലും ഒഴിവാക്കാൻ സാധിക്കാത്ത ചോറും നാലുമാസത്തോളം തൊട്ടില്ല.10മുട്ടയുടെ വെള്ളയും പുഴുങ്ങിയ ചിക്കനുമായിരുന്നു പ്രധാന ആഹാരം. കൊഴുപ്പ് കുറച്ചു പ്രോട്ടീൻ കൂടുതലായി കഴിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുട്ടമ്പലം സ്വദേശിയായ തേജസ്‌ ചന്നാനിക്കാട് ശ്രീനാരായണ സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർഥിയാണ്. തയ്യൽ തൊഴിലാളിയായ അച്ഛൻ ദിലീപും, ബ്യൂട്ടീഷ്യനായ അമ്മ ജിസ്മിയും, വല്യച്ഛനും വല്യമ്മയും അടങ്ങുന്നതാണ് തേജസിന്റെ കുടുംബം.തേജസിന്റെ പാഷൻ തുടരാൻ കുടുംബത്തിന്റെയും കൂട്ടുകാരുടെയും വലിയപിന്തുണയുണ്ട്. ഇനി വരുന്ന ഓവർ ഓൾ ചാമ്പ്യൻഷിപ്പിനായി പരിശ്രമത്തിലാണ് തേജസ്‌ എന്ന കൊച്ചുമിടുക്കാൻ.

Hot Topics

Related Articles