“തെറ്റിദ്ധരിപ്പിക്കുന്നതോ, തെറ്റായ അവകാശവാദങ്ങളോ പരസ്യങ്ങളിലൂടെ പാടില്ല; ചെയ്താൽ കനത്ത പിഴ” : ബാബ രാംദേവിന്റെ “പതഞ്ജലി” പരസ്യങ്ങൾക്കെതിരെ താക്കീതുമായി സുപ്രീംകോടതി

ദില്ലി: പതഞ്ജലി പരസ്യങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായ അവകാശവാദങ്ങളോ പരസ്യങ്ങളിലൂടെ പാടില്ലെന്നും, ഇത്തരം പരസ്യങ്ങൾ നൽകിയാൽ കനത്ത പിഴ ചുമത്തുമെന്നും കോടതി താക്കീത് നൽകി. പതഞ്ജലി പരസ്യങ്ങൾക്കെതിരെ ഐ എം എ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. ഇത്തരം പരസ്യങ്ങൾ നിയന്ത്രിക്കാൻ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. 

Advertisements

Hot Topics

Related Articles