നൂറ്റാണ്ടുകൾ പ്രായമുള്ള വേമ്പനാട്ടുകായലിനെ നീന്തിത്തോൽപ്പിച്ച് മൂന്നു വയസുകാരി..! ചരിത്രം തിരുത്തിയത് ചിങ്ങവനം സ്വദേശിനിയായ പെൺകുട്ടി 

കോട്ടയം: വേമ്പനാട് കായൽ കുറുകെ നീന്തിക്കടന്ന് റെക്കോർഡ് പുസ്തകത്തിൽ ഇടംപിടിച്ചിരിക്കുകയാണ് വെറും മൂന്ന് വയസ്സും10 മാസവും മാത്രംപ്രായമുള്ള  കോട്ടയം ചിങ്ങവനം സ്വദേശിനി എസ്തേർ കൃഷ്ണകുമാർ. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ ദൂരം നീന്തിക്കടന്ന കുട്ടി എന്ന അപൂർവ്വ നേട്ടമാണ് എസ്തേർ സ്വന്തമാക്കിയത്. 5.5 കിലോമീറ്റർ ദൂരം കേവലം 2 മണിക്കൂർ 22 മിനിറ്റ് 15സെക്കന്റ്‌ കൊണ്ട് നീന്തിക്കടന്ന ഈ കൊച്ചു മിടുക്കിയുടെ ആത്മവിശ്വാസവും കഠിനാധ്വാനവും ഏവർക്കും മാതൃകയാണ്. ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ (Asia Book of Records) ഈ നേട്ടം ഔദ്യോഗികമായി രേഖപ്പെടുത്തിക്കഴിഞ്ഞു.

Advertisements

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും (India Book of Records), നാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സിലും (national Book of Records) തന്റെ പേര് തുന്നിച്ചേർത്ത് അഭിമാനകരമായ നേട്ടമാണ് എസ്തേർ കൈവരിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുഞ്ഞു പ്രായത്തിൽ തന്നെ ഇത്രയും വലിയൊരു ലക്ഷ്യം പൂർത്തിയാക്കിയ എസ്തേറും, മകൾക്ക് എല്ലാ പിന്തുണയും നൽകി ധൈര്യപൂർവ്വം കൂടെനിന്ന മാതാപിതാക്കളും, പരിശീലകരും ഈ നേട്ടത്തിൽ അഭിനന്ദനം അർഹിക്കുന്നു. കുമ്മനത്തു പ്രവർത്തിക്കുന്ന ജെ.ആർ.എസ് സ്വിമ്മിംഗ് അക്കാദമിയിൽ മീനച്ചിലാറ്റിൽ ആണ് എസ്തേർ നീന്തൽ പരിശീലനം ചെയ്യുന്നത്. അബ്ദുൽ കലാം ആസാദ്‌ ആണ് പരിശീലകൻ.  ഗ്ലാസ്‌ ഷോപ്പ് ഉടമയായ കൃഷ്ണകുമാറിന്റെയും, ക്രിസ്റ്റീനയുടെയും മൂത്ത മകളാണ് എസ്തർ. സഹോദരൻ എസ്ര കൃഷ്ണകുമാർ.

Hot Topics

Related Articles