യുവമോർച്ചാ വെസ്റ്റ് ജില്ലാ കമ്മിറ്റി വനിതാ ബില്ലിന് എതിരെ ഫ്രാൻസിസ് ജോർജ് എം.പിയുടെ ഓഫിസിലേയ്ക്കു മാർച്ച് നടത്തി 

കോട്ടയം: യുവമോർച്ച കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം എം.പി ഫ്രാൻസിസ് ജോർജ്ന്റെ ഓഫീസിലേക്ക്  വനിതാ സംവരണ ബില്ലിന് എതിരെ വോട്ട് ചെയ്ത് വനിതകളുടെ മുന്നേറ്റത്തെ തടഞ്ഞതിന് എതിരെ മാർച്ച്‌ നടത്തി. യുവമോർച്ച കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ അഡ്വ. അപ്പു ടി എസ് അധ്യക്ഷനായ യോഗത്തിൽ യുവമോർച്ച  സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. അർജുൻ ഉദ്ഘാടനം ചെയ്തു., യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വഞ്ചിമല മുഖ്യ പ്രഭാഷണം നടത്തി. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ്‌ മനു കെ എം സ്വാഗതം ചെയ്തു.

Advertisements

ജില്ലാ വൈസ് പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ, സെക്രട്ടറി അഭിലാഷ് എം എൻ, മണ്ഡലം പ്രസിഡന്റ്‌മാരായ വിഷ്ണുലാൽ, ശ്രീഹരി, അനന്ദു പ്രമോദ്, മണ്ഡലം ജനറൽ സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു. സ്ത്രീകളെ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് കൊണ്ട് വരാതിരിക്കാൻ ഉള്ള നടപടിയാണ് ഇന്ത്യ മുന്നണി വനിതാ സംവരണ ബിൽ എതിർത്തതിലൂടെ നടപ്പിലാക്കിയത് എന്ന് യുവമോർച്ച കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ അഡ്വ. അപ്പു ടി എസ് ആരോപിച്ചു.

Hot Topics

Related Articles