തമിഴകത്ത് മറ്റൊരു താരപുത്രന്‍ കൂടി സിനിമയിലേക്ക് ; ദളപതിയുടെ മകന്‍ ജേസണ്‍ സഞ്ജയ് നായകനാകുന്ന പുതിയ ചിത്രമൊരുങ്ങുന്നു

ചെന്നൈ: തമിഴകത്ത് മറ്റൊരു താരപുത്രന്‍ കൂടി അരങ്ങേറ്റത്തിനൊരുങ്ങുന്നു. ദളപതിയുടെ മകന്‍ ജേസണ്‍ സഞ്ജയ് ആണ് പുതിയ തമിഴ് ചിത്രത്തിൽ നായകനായി എത്തുന്നത്.1999ല്‍ പുറത്തിറങ്ങിയ ‘നീ വരുവായ് എന’ എന്ന ചിത്രത്തിന്‍റെ സീക്വലിലാണ് സഞ്ജയ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ നായിക കൂടിയായിരുന്ന ദേവയാനിയുടെ മകള്‍ ഇനിയയാണ് സീക്വലില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ദേവയാനിയുടെ ഭര്‍ത്താവ് രാജകുമാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പാര്‍ത്ഥിപനായിരുന്നു നായകന്‍. അജിത് അതിഥി വേഷത്തിലുമെത്തി. സൂപ്പര്‍ഹിറ്റായ ചിത്രം പിന്നീട് തെലുങ്ക്,കന്നഡ, മലയാളം ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം നീ വരുവായക്ക് രണ്ടാം ഭാഗം ഒരുക്കാനും ജേസണെ നായകനാക്കാനും സംവിധായകന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബിരുദ വിദ്യാര്‍ഥിയാണ് ഇനിയ. ജേസണിനാണെങ്കില്‍ സംവിധാനത്തിലാണ് താല്‍പര്യം. കാനഡയിലാണ് ജേസണ്‍ പഠിക്കുന്നത്. തെന്നിന്ത്യയിലെ മുന്‍നിര സംവിധായകരില്‍ നിന്നും നിരവധി ഓഫറുകള്‍ ലഭിച്ചിട്ടുണ്ടെന്ന് വിജയ് കഴിഞ്ഞ വര്‍ഷം സണ്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നിരുന്നാലും, തന്‍റെ മകൻ ഇതുവരെ സിനിമാ അരങ്ങേറ്റത്തിന് തയ്യാറായിട്ടില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

Hot Topics

Related Articles