തനിക്കെതിരെ കേസുകളുണ്ടോ! കേരളത്തില്‍ കേസുകള്‍ അറിയാൻ കത്ത് നൽകി തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ 

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായി തനിക്കെതിരെ കേസുകളുണ്ടോ എന്നറിയാൻ ഡിഎംകെ നേതാവും തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. കേരളത്തില്‍ കേസുകള്‍ എന്തെങ്കിലും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ പോലീസിന് അപേക്ഷ നല്‍കി. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനാണ് ഉദയനിധി അപേക്ഷ നല്‍കിയത്.

Advertisements

സാധാരണയായി തിരഞ്ഞെടുപ്പുകാലത്ത് നേതാക്കന്മാർ തങ്ങളുടെ പേരിലെ കേസ് വിവരങ്ങള്‍ ആരായാറുണ്ടെങ്കിലും അയല്‍സംസ്ഥാനത്തുനിന്ന് ഇത്തരമൊരു അപേക്ഷ എത്തിയത് ആദ്യമായാണെന്നാണ് സൂചന. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിർദേശ പത്രിക നല്‍കുന്നതിന് മുന്നോടിയായാണ് ഉദയനിധി, കേരളാ പോലീസില്‍നിന്ന് കേസ് വിവരങ്ങള്‍ ആരാഞ്ഞിരിക്കുന്നത്. നിലവില്‍ ഉദയനിധിയ്‌ക്കെതിരേ കേരളത്തില്‍ കേസുകളൊന്നുമില്ല. ഇക്കാര്യം വ്യക്തമാക്കി പോലീസ് മറുപടി നല്‍കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻപ് സനാതന ധർമവുമായി ബന്ധപ്പെട്ട് ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും കേസുകള്‍ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. ആ വിധത്തിലുള്ള കേസുകള്‍ കേരളത്തിലും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടോ എന്നറിയാനാണ് അപേക്ഷ അയച്ചതെന്നാണ് കരുതുന്നത്.

Hot Topics

Related Articles