ഏഷ്യൻ​ ​ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണം : സ്ക്വാഷിൽ പാകിസ്താനെ പരാജയപ്പെടുത്തി ടീം ഇന്ത്യ

ഹാങ്ചൗ: ഏഷ്യൻ​ ​ഗെയിംസ് പുരുഷന്മാരുടെ സ്ക്വാഷിൽ ഇന്ത്യക്ക് സ്വർണം. 2-1ന് പാകിസ്താനെ തോൽപ്പിച്ചാണ് ഇന്ത്യ സ്വർണം നേടിയത്. ശക്തമായപോരാട്ടത്തിനൊടുവിലാണ് ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചത്. ഇതോടെ ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയുടെ പത്താമത്തെ സ്വർണമാണിത്. 

Advertisements

ഇന്ത്യയുടെ മഹേഷ് മങ്കോങ്കറും പാകിസ്താന്റെ ഇക്ബാൽ നസീറുമാണ് ആദ്യം ഏറ്റുമുട്ടിയത്. പിന്നീട് അനായാസം മഹേഷിനെ മറികടന്ന് ഇക്ബാൽ പാകിസ്താനെ മുന്നിലെത്തിച്ചു. സ്കോർ 8-11, 3-11, 2-11. എന്നാൽ രണ്ടാം പോരാട്ടത്തിൽ ഇന്ത്യയുടെ സൗരവ് ഘോഷാൽ പാകിസ്താന് മറുപടി നൽകി. നേരിട്ടുള്ള ​ഗെയിമുകൾക്ക് പാക് താരം മുഹമ്മദ് അസീം ഖാനെ ഇന്ത്യൻ താരം പരാജയപ്പെടുത്തി. സ്കോർ 11-5, 11-1, 11-3.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂന്നാം അങ്കത്തിൽ അഭയ് സിംഗ് ഇന്ത്യയ്ക്കുവേണ്ടിയും സമാൻ പാക് ജഴ്സിയിലും കളത്തിലെത്തി. കടുത്ത പോരാട്ടത്തിനൊടുവിൽ ആദ്യ ​ഗെയിം 11-7ന് ഇന്ത്യ വിജയിച്ചു. രണ്ടാം ​ഗെയിമിൽ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി. നേരിയ ലീഡ് പാക് താരത്തിന് ​ഗുണമായി. അവസാന നിമിഷം 11-9ന് പാക് താരം ജയിച്ചു.

മൂന്നാം ​ഗെയിമിലും മത്സരം കടുപ്പമായിരുന്നു. ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി. ഒരു ഘട്ടത്തിൽ 7-5ന് ഇന്ത്യൻ താരം മുന്നിലെത്തി. പക്ഷേ ലീഡ് മുതലാക്കാൻ കഴിഞ്ഞില്ല. പാക് താരം ശക്തമായി തിരിച്ചടിച്ചതോടെ 8-11ന് ​ഗെയിം സ്വന്തമാക്കി. ശക്തമായ പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ 12-10ന് ഇന്ത്യ വിജയം സ്വന്തമാക്കി. അവസാനം വരെ പോരാടിയ അഭയ് സിം​ഗ് ഇന്ത്യയുടെ അഭിമാനമായി മാറി.

Hot Topics

Related Articles