ഫോട്ടോ:തലയോലപറമ്പ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗത്തിൽ 50ാം വിവാഹ വാർഷിക നിറവിലായ നടുവിലേക്കുറിച്ചിവർഗീസ് മേഴ്സി ദമ്പതികളെ ബാങ്ക് പ്രസിഡൻ്റ് എം.ജെ. ജോർജ് ഉപഹാരം നൽകി ആദരിക്കുന്നു
തലയോലപറമ്പ്: തലയോലപറമ്പ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം നടത്തി.ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡൻ്റ് എം. ജെ. ജോർജ് നാവംകുളങ്ങര അധ്യക്ഷത വഹിച്ചു. യോഗത്തിൽ 50ാം വിവാഹ വാർഷിക നിറവിലായ നടുവിലേക്കുറിച്ചിവർഗീസ് മേഴ്സി ദമ്പതികളെയും 25-ാം വിവാഹവാർഷികം ആഘോഷിക്കുന്ന കല്ലുരിക്കൽ കെ.സി. സെബാസ്റ്റ്യൻ,ആൻസി ദമ്പതികളെയും ആദരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും ബി എ എം എസ് പരീക്ഷയിൽ ഒന്നാം റാങ്കുനേടിയ അഞ്ജലികൃഷ്ണയേയും ഉപഹാരം നൽകി അനുമോദിച്ചു.ബാങ്ക് ഭരണ സമിതി അംഗങ്ങളായ പി.വി. കുര്യൻ,വിജയമ്മബാബു, സെലിനാമ്മജോർജ്, ആൻ്റണികളമ്പുകാടൻ, കെ.അജിത്ത്,സോഫി ജോസഫ്, അഡ്വ.ശ്രീകാന്ത്സോമൻ, കെ.സുരേഷ്, കെ.എസ്. ചന്ദ്രിക , ജോൺസൺ ആൻറണി,മാനേജിംഗ് ഡയറക്ടർ ഇൻചാർജ് എ.അമ്പിളി തുടങ്ങിയവർ സംബന്ധിച്ചു.


