സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; പൊന്മുടി അടച്ചു, അരുവിക്കര ഡാം തുറന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് 11 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് രാവിലെ ഏഴ് മണി മുതൽ 10 മണിവരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

Advertisements

തിരുവനന്തപുരത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. മണ്ണിടിച്ചിൽ കണക്കിലെടുത്ത് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടി അടച്ചു. ഇനിയൊരു അറിയിപ്പ് വരുന്നതുവരെ പൊന്മുടിയിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്.മലയോരമേഖലകളിലെ കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കടൽക്ഷോഭ സാധ്യതകൾ കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

Hot Topics

Related Articles