തിരുവല്ല – അമ്പലപ്പുഴ പാതയിൽ കാവുംഭാഗം ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു

തിരുവല്ല – അമ്പലപ്പുഴ സംസ്ഥാനപാതയിലെ കാവുംഭാഗം ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. മാവേലിക്കര സ്വദേശിയായ പതിനാലുകാരനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. കൊച്ചി എയർപോർട്ടിൽ നിന്നും യാത്രക്കാരുമായി പരുമലയിലേക്ക് പോവുകയായിരുന്ന ടാക്സി കാറും മാവേലിക്കരയിൽ നിന്നും ചങ്ങനാശ്ശേരിയിലേക്ക് പോവുകയായിരുന്ന കാറും തമ്മിൽ ആണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ 14 കാരനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രാഫിക്ക് പോലീസ് എത്തിയാണ് ഗതാഗതം പൂർവസ്ഥിതിയിൽ ആക്കിയത്.

Hot Topics

Related Articles