ഡോ. വന്ദനയുടെ വീട്ടിലെത്തി മന്ത്രി വീണ ജോർജ് കരഞ്ഞത് ഗ്ലിസറിൻ കൊണ്ട് ; മന്ത്രിയുടേത് കഴുത കണ്ണീർ : ആരോഗ്യ മന്ത്രിയെ രൂക്ഷമായ് വിമർശിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ
കോട്ടയം:കൊട്ടാരക്കരയിൽ താലൂക്കാശുപത്രിയില്‍ ഡോക്ടര്‍ വന്ദനദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ . ഗ്ലീസറിൻ തേച്ചാണ് വീണ ജോർജ് വന്ദനയുടെ മൃതദേഹത്തിനരികിൽ കരഞ്ഞതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരിഹസിച്ചു. മന്ത്രിയുടേത് കഴുത കണ്ണീരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്തെങ്കിലും സങ്കടമുണ്ടായിരുന്നു എങ്കിൽ സ്വന്തം നിലപാട് തിരുത്തി പറയേണ്ടതായിരുന്നു. അതു ചെയ്യാതെ വന്ദനയുടെ മാതാപിതാക്കളുടെ മുന്നിൽ കരഞ്ഞു കാണിച്ചത് കൊണ്ട് കാര്യമുണ്ടോ എന്നും, അതു കൊണ്ടാണ്കഴുതക്കണ്ണീരെന്നും പച്ച മലയാളത്തിൽ പറയുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു.
ഡോ. വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കോട്ടയത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ എസ് പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ.
വന്ദനയ്ക്ക് പരിചയക്കുറവാണെന്ന് പറഞ്ഞ് അവഹേളിച്ച മന്ത്രി വീണ ജോർജിന് വന്ദനയുടെ മാതാപിതാക്കളെ കെട്ടിപിടിച്ചു കരയാൻ നാണമില്ലേ എന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് ചോദിച്ചു.
മന്ത്രി വി എൻ വാസവൻ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും സമരക്കാർ ആരോപിച്ചു. തുടർന്ന് ഫ്ളക്സ് ബോർഡിൽ സമരക്കാർ ചെരിപ്പു മാലയിട്ടും, ഫ്ളക്സ് ബോർഡ്ക ത്തിച്ചു പ്രതിഷേധിച്ചു. ജില്ലാ മഹിളാ കോൺഗ്രസ് പ്രവർത്തകർ ചേർന്നു മെഴുകു തിരി തെളിയിച്ച് വന്ദനയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു.
എന്തെങ്കിലും സങ്കടമുണ്ടായിരുന്നു എങ്കിൽ സ്വന്തം നിലപാട് തിരുത്തി പറയേണ്ടതായിരുന്നു എന്നും, അതു ചെയ്യാതെ വന്ദനയുടെ മാതാപിതാക്കളുടെ മുന്നിൽ കരഞ്ഞു കാണിച്ചത് കൊണ്ട് കാര്യമുണ്ടോ എന്നും, അതു കൊണ്ടാണ്
കഴുതക്കണ്ണീരെന്നും പച്ച മലയാളത്തിൽ പറയുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു.
വന്ദനയ്ക്ക് പരിചയക്കുറവാണെന്ന് പറഞ്ഞ് അവഹേളിച്ച മന്ത്രി വീണ ജോർജിന് വന്ദനയുടെ മാതാപിതാക്കളെ കെട്ടിപിടിച്ചു കരയാൻ നാണമില്ലേ എന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് ചോദിച്ചു.