തൃശൂർ ആനക്കല്ലില്‍ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ച്‌ കൊന്നു :കൊലപാതകം സംശയത്തെ തുടർന്ന്

തൃശൂർ: തൃശൂർ ആനക്കല്ലില്‍ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ച്‌ കൊന്നു. അവണിശേരി സ്വദേശി ഉണ്ണിമായ(30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് ശിവപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ തൃശൂരിലെ ഭർതൃവീട്ടിലാണ് കൊലപാതകം നടന്നത്. രാവിലെ ജോലിയ്ക്ക് പോകാനായി നില്‍ക്കുമ്പോഴാണ് സംഭവം ഉണ്ടായത്. മുറിയില്‍ വെച്ച്‌ ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു ശിവപ്രസാദ്. ശിവപ്രസാദിൻ്റെ അമ്മ നിലവിളിച്ചതിനെ തുടർന്ന് അയല്‍ക്കാർ ഓടിയെത്തി ഉണ്ണിമായയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലയ്ക്ക് ശേഷം വീടുവിട്ടുപോയ ശിവപ്രസാദിനെ അയ്യന്തോളില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. ഭാര്യയോടുള്ള സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ശിവപ്രസാദിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Advertisements

Hot Topics

Related Articles