തൃശൂർ ‘നൈൽ ആശുപത്രി’ എം.ഡി നഴ്സുമാരെ മർദ്ദിച്ചതായി പരാതി; 4 പേർ ആശുപത്രിയിൽ ; മർദ്ദനമേറ്റത് ഗർഭിണിയായ നേഴ്സിന് അടക്കം

തൃശൂർ: തൃശൂർ നൈൽ ആശുപത്രി എംഡിക്കെതിരെ പരാതിയുമായി നഴ്സുമാർ രംഗത്ത്. മര്‍ദ്ദനമേറ്റ് നാല് നഴ്സുമാരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഇവർ പറയുന്നു. മർദ്ദനമേറ്റതിൽ ഗർഭിണിയായ നഴ്സുമുണ്ടെന്ന് ഇവർ പറയുന്നു.

Advertisements

ഏഴ് ജീവനക്കാരെ പിരിച്ച് വിട്ടതുമായി ബന്ധപ്പെട്ട് ലേബർ ഓഫീസിൽ ചർച്ച നടക്കുന്നതിനിടെയാണ് ആശുപത്രി ഉടമ മർദ്ദിച്ചുവെന്ന പരാതി ഉയർന്നുവന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നൈൽ ആശുപത്രിയില്‍ ഏഴ് വര്‍ഷമായി 10,000 രൂപയില്‍ താഴെയാണ് ശമ്പളം ലഭിച്ചിരുന്നത് എന്നാണ് നഴ്സുമാര്‍ പറയുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം നഴ്സുമാര്‍ സമരം നടത്തിയിരുന്നു. സമരത്തിനെ തുടര്‍ന്ന് ഏഴ് പേരെ പിരിച്ച് വിട്ടു. ഇതുമായി ബന്ധപ്പെട്ടാണ് ലേബർ ഓഫീസിൽ ചര്‍ച്ച നടന്നത്.

ചര്‍ച്ചയ്ക്കിടെ നൈൽ ആശുപത്രി എംഡി, നഴ്സുമാരെ തട്ടിമാറി പോവുകയായിരുന്നു എന്നും ഇതിനെ നിലത്ത് വീണ ഗര്‍ഭിണിയായ നഴ്സിനെ ചവിട്ടിയിട്ടാണ് എംഡി ഡോ. അലോക് പുറത്തേക്ക് പോയതെന്ന് നഴ്സുമാര്‍ ആരോപിച്ചു.

Hot Topics

Related Articles