തൃശ്ശൂരിൽ സ്കൂട്ടർ യാത്രക്കാരന് സൂര്യാതപമേറ്റു

തൃശ്ശൂർ: സ്കൂട്ടർ യാത്രക്കാരന് സൂര്യാതപമേറ്റു. ചേർപ്പ് സർവീസ് സഹകരണ ബാങ്കിന് മുന്നിലെ വ്യാപാരസ്ഥാപന ഉടമ ചാത്തക്കുടം വടക്കേപുരയ്ക്കല്‍ രതീഷിനാണ് (46) സൂര്യാതപമേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പൂച്ചിന്നിപ്പാടം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. യാത്രയ്ക്കിടെ ശരീരത്തില്‍ നീറ്റല്‍ അനുഭവപ്പെട്ടുവെങ്കിലും രതീഷ് കാര്യമാക്കിയില്ല. രാത്രി വീട്ടിലെത്തിയപ്പോള്‍ രണ്ട് കയ്യിലും കാലിലും ചെറിയ കുമിളകള്‍ ഉണ്ടായി. ശേഷം അത് വലുതാവുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ചേർപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രതീഷ് ചികിത്സ തേടി.

Hot Topics

Related Articles