ടയർ മാറുന്നതിനിടെ ജാക്കി തെന്നിമാറി ശരീരത്തിലടിച്ചു : പൊൻകുന്നത്ത് യുവാവിന് ദാരുണാന്ത്യം

കോട്ടയം : ടയർ മാറുന്നതിനിടെ ജാക്കി തെന്നിമാറിയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കോട്ടയം പൊൻകുന്നത്ത് ആണ് സംഭവം. പൊൻകുന്നം ശാന്തിഗ്രാം സ്വദേശി അഫ്സൽ (24) ആണ് മരിച്ചത്.

കൊല്ലം തേനി ദേശീയപാതയിൽ പൊൻകുന്നം ശാന്തിപ്പടിയ്ക്ക് സമീപമായിരുന്നു അപകടം . പച്ചക്കറി കയറ്റിവന്ന വാഹനത്തിൻ്റെ ടയർ മാറുന്നതിനിടെ ജാക്കി തെന്നി മാറുകയും വാഹനം യുവാവിൻ്റെ ദേഹത്തേയ്ക്ക് വന്നിടിക്കുകയുമായിരുന്നു.

Hot Topics

Related Articles