അമ്പലപ്പുഴ തിരുവല്ല പാതയിൽ ഗതാഗത നിയന്ത്രണം: തകഴി റെയിൽവേ ലവൽ ക്രോസ് ഇന്ന് മുതൽ 4 വരെ അടച്ചിടുന്നു

ആലപ്പുഴ : തകഴി ലവൽ ക്രോസ് അറ്റകുറ്റപ്പ ണികൾക്കായി ഇന്ന് രാവിലെ 8 മുതൽ 4 ന് വൈകിട്ട് 6 വരെ അടച്ചിടുന്നതിനാൽ അമ്പലപ്പുഴ തിരുവല്ല സംസ്ഥാനപാതയിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. ആലപ്പുഴ നിന്നു തിരുവല്ലയിലേക്കു പോകേണ്ട വാഹനങ്ങൾ വളഞ്ഞവഴി എസ്എൻകവല, കഞ്ഞിപ്പാടം, ചമ്പക്കുളം തായങ്കരി, എടത്വ വഴി പോകണം. തിരുവല്ലയിൽ നിന്ന് അമ്പലപ്പുഴയിലേക്ക് വരേണ്ട വാഹനങ്ങൾ എടത്വ തായങ്കരി, ചമ്പക്കുളം, കഞ്ഞിപ്പാടം എസ്എൻ കവല വഴിയും എത്തണം
ഈ ദിവസങ്ങളിൽ ആലപ്പുഴയിൽ നിന്നുള്ള കെഎസ്ആർടിസി ബസുകൾ തകഴി ഗവ. ആശു പ്രതി ജംഗ്ഷനിലും തിരുവല്ലയിൽ നിന്നുള്ള ബസുകൾ തകഴി ക്ഷേത്രം ജംക്ഷനിലും സർവീസ് അവസാനിപ്പിക്കും.

Hot Topics

Related Articles