തിരുവനന്തപുരം: തിരുവനന്തപുരം ആർസിസി ആശുപത്രിയിൽ രോഗികൾക്ക് മരുന്ന് മാറി നൽകിയെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. തലച്ചോറിലെ കാൻസറിന് ശ്വാസകോശ കാൻസറിനുള്ള മരുന്ന് നൽകിയെന്ന വിവരമാണ് പുറത്ത് വരുന്നത്. മരുന്ന് പായ്ക്ക് ചെയ്തതിലെ പിഴവാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. തുടർന്ന് ഗ്ലോബെല ഫാർമ കമ്പനിയെ ആശുപത്രി കരിമ്പട്ടികയിൽ പെടുത്തുകയായിരുന്നു. ആർസിസി സ്റ്റോറിലെ ജീവനക്കാരാണ് മരുന്നു മാറിയ വിവരം അറിഞ്ഞത്.
Advertisements
അതേസമയം, രണ്ടായിരത്തിലധികം രോഗികൾക്ക് മരുന്ന് നൽകിയതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. രോഗികളെ ബന്ധപ്പെടാനുള്ള ശ്രമം ആരംഭിച്ചതായി ആശുപത്രി അറിയിച്ചു. മരുന്ന് പാക്കിങ്ങിൽ കമ്പനിക്ക് വന്ന പിഴവാണ് വീഴ്ചയ്ക്ക് കാരണം.


