ട്രംപിന്റെ ബഗ്രാം നീക്കം പാളും; യു.എസിനെതിരെ പോരാടാൻ ഇന്ത്യയും ലോകരാജ്യങ്ങൾക്കൊപ്പം

മോസ്കോ: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ “സ്വപ്ന നീക്കത്തിന്” അന്താരാഷ്ട്രതലത്തിൽ തിരിച്ചടി.റഷ്യ, ചൈന, പാകിസ്ഥാൻ, ഇറാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളോടൊപ്പം ഇന്ത്യയും യു.എസിന്റെ നീക്കത്തിനെതിരെ തുറന്ന നിലപാട് സ്വീകരിച്ചു.മോസ്കോയിൽ നടന്ന ‘മോസ്കോ ഫോർമാറ്റ് കൺസൾട്ടേഷൻ’ എന്ന ഏഴാമത് യോഗത്തിലാണ് ഇന്ത്യ അമേരിക്കൻ നീക്കത്തിനെതിരെ അഭിപ്രായം രേഖപ്പെടുത്തിയത്.അഫ്ഗാനിസ്ഥാനും പരിസര രാജ്യങ്ങളിലുമായി സൈനിക അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കാൻ യു.എസ് നടത്തുന്ന ശ്രമങ്ങൾ “മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന്” യോഗം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

Advertisements

ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി യു.എസിനെതിരെ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോസ്കോ ഫോർമാറ്റ് യോഗത്തിൽ അഫ്ഗാൻ താലിബാൻ സർക്കാരിന്റെ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ആദ്യമായി പങ്കെടുത്തു.ബഗ്രാം വ്യോമതാവളം തിരികെ നൽകണമെന്ന ട്രംപിന്റെ ആവശ്യം താലിബാൻ നേരത്തെ തന്നെ തള്ളിയിരുന്നു.ഈ ആവശ്യം അവഗണിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് ലോക രാജ്യങ്ങളെ യു.എസ് വിരുദ്ധ നിലപാട് ശക്തിപ്പെടുത്താൻ പ്രേരിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു.

താരിഫ് തർക്കത്തിനിടയിലും ഇന്ത്യയുടെ വ്യക്തമായ നിലപാട്

താരിഫ് അടക്കമുള്ള വ്യാപാര വിഷയങ്ങളിൽ യു.എസുമായുള്ള തർക്കങ്ങൾ തുടരുന്ന സമയത്താണ് ഇന്ത്യയുടെ ഈ പരസ്യമായ യു.എസ് വിരുദ്ധ നിലപാട് ശ്രദ്ധേയമാകുന്നത്.അതേസമയം, അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനം ഈ രാഷ്ട്രീയ മാറ്റങ്ങൾക്ക് പുതിയ ഉണർവ് നൽകും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.മധ്യേഷ്യൻ മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ യു.എസിന്റെ സൈനിക ഇടപെടലുകൾ അനുവദിക്കാനാവില്ല എന്ന നിലപാടാണ് മോസ്കോ യോഗം ആവർത്തിച്ചത്.

അഫ്ഗാൻ വിദേശകാര്യ മന്ത്രി ഇന്ന് ഇന്ത്യയിൽ

അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ എട്ട് ദിവസത്തെ ഇന്ത്യാ സന്ദർശനം ഇന്ന് ആരംഭിക്കും.2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനു ശേഷമുള്ള ആദ്യ ഉന്നതതല സന്ദർശനമാണിത്.ഇത് ഇന്ത്യ–അഫ്ഗാൻ ബന്ധത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കും എന്നാണ് വിലയിരുത്തൽ.കാബൂളിൽ സ്വാധീനം നിലനിർത്താൻ ശ്രമിക്കുന്ന പാകിസ്ഥാനിന് ഈ സന്ദർശനം ഗുരുതര തിരിച്ചടിയായിരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

Hot Topics

Related Articles