ക്ളീൻ യു സർട്ടിഫിക്കറ്റ് : കുടുംബ പ്രേക്ഷകരെ കാത്ത് ”ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്” 17ന്

ഭാവനയും ഷറഫുദ്ദീനും നായികാ നായകന്മാരാകുന്ന ”ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്” ക്ളീൻ യു സെൻസർ സർട്ടിഫിക്കറ്റ്. ഈ മാസം 17ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്നത്.

Advertisements

ചിത്രത്തിന്റെ ട്രൈലെർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ബാല്യകാല പ്രണയം, നഷ്ടപ്രണയം എന്നിവ പശ്ചാത്തലമാകുന്ന ട്രൈലെർ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലണ്ടന്‍ ടാക്കീസും ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്ന് രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള്‍ ഖാദര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ”ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം അരുണ്‍ റഷ്ദി. ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. മാജിക് ഫ്രെയിംസ് ചിത്രം വിതരണത്തിനെത്തിക്കും.

അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അതിരി ജോ, മറിയം, അഫ്സാന ലക്ഷ്മി, മാസ്റ്റര്‍ ധ്രുവിന്‍ എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു. സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ വിനായക് ശശികുമാറിന്റെ വരികള്‍ക്ക് നിഷാന്ത് രാംടെകെ, പോള്‍ മാത്യു, ജോക്കര്‍ ബ്ലൂംസ് എന്നിവര്‍ സംഗീതം നിര്‍വഹിച്ച് സിതാര കൃഷ്ണകുമാര്‍, സയനോര, രശ്മി സതീഷ്, പോള്‍ മാത്യു, ഹരിശങ്കര്‍, ജോക്കര്‍ ബ്ലൂംസ് തുടങ്ങിയവരാണ് പാടിയിരിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കിരണ്‍ കേശവ്, പ്രശോഭ് വിജയന്‍, ആര്‍ട്ട്: മിഥുന്‍ ചാലിശേരി, കോസ്റ്റ്യൂം: മെല്‍വി ജെ, മേക്കപ്പ് അമല്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: അലക്സ് ഇ കുര്യന്‍, പ്രൊജക്ട് കോഡിനേറ്റര്‍: ഷനീം സഈദ്, ചീഫ് അസോസിയേറ്റ്: ഫിലിപ്പ് ഫ്രാന്‍സിസ്, തിരക്കഥാ സഹായി: വിവേക് ഭരതന്‍, ക്രിയേറ്റീവ് ഡയറക്ടര്‍ & സൗണ്ട് ഡിസൈന്‍: ശബരീദാസ് തോട്ടിങ്കല്‍, കാസ്റ്റിംഗ്: അബു വളയംകുളം, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, പിആര്‍ഒ: ടെന്‍ ഡിഗ്രി നോര്‍ത്ത് കമ്മ്യൂണിക്കേഷന്‍സ്, പബ്ലിസിറ്റി ഡിസൈന്‍സ്: ഡൂഡില്‍ മുനി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട് എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

Hot Topics

Related Articles