ഉദയനാപുരം ഓളി സ്‌കൂളിൽ നിർമിച്ച കഞ്ഞിപ്പുര ഉദ്ഘാടനം ചെയ്തു

ഫോട്ടോ: ഉദയനാപുരം ഓളി സ്‌കൂളിൽ നിർമിച്ച കഞ്ഞിപ്പുരയുടെ
ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ശശികുമാർ നിർവഹിക്കുന്നു

Advertisements

ഉദയനാപുരം:ഉദയനാപുരംപഞ്ചായത്ത് ഓളി ഗവൺമെൻ്റ് യുപി സ്കൂളിൽ പുതിയതായി നിർമിച്ച കഞ്ഞിപ്പുര നാടിന് സമർപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജുവിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശികുമാർ കഞ്ഞിപ്പുരയുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ പി.വി.ഹരിക്കുട്ടൻ, പി.എസ്.പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിത്ത്, സ്കൂൾ ഹെഡ്മിസ്ട്രസ് ഷീന തുടങ്ങിയവർ പ്രസംഗിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് കഞ്ഞിപ്പുര നിർമിച്ചത്.

Hot Topics

Related Articles