മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ സന്ദേശം അയച്ചു: മറുപടിയുമായി പിരിച്ച് വിടപ്പെട്ട പൊലീസുകാരൻ ഉമേഷ് വള്ളിക്കുന്ന് 

കോഴിക്കോട്: സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച സന്ദേശത്തിന് മറുപടിയുമായി പൊലീസ് സേനയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ഉമേഷ് വള്ളിക്കുന്ന്. ഡിഎ കുടിശ്ശിക അനുവദിച്ചതിന് പിന്നാലെയാണ്, ജീവനക്കാരെ ഓരോരുത്തരെയും പേരു പറഞ്ഞ് അഭിസംബോധന ചെയ്ത് മുഖ്യമന്ത്രിയുടെ പേരില്‍ വാട്സ് ആപ്പ് സന്ദേശം വന്നത്. ഡിഎ പൂർണമായും അനുവദിച്ചെന്നും വരും നാളുകളിലും കരുതല്‍ തുടരുമെന്നുമാണ് മുഖ്യമന്ത്രിയുടെ സന്ദേശത്തില്‍ പറയുന്നത്. ഇങ്ങനെയൊരു സന്ദേശം അയക്കാൻ ഉളുപ്പുണ്ടോ മുഖ്യമന്ത്രീ എന്നാണ് ഉമേഷ് വള്ളിക്കുന്നിന്‍റെ ചോദ്യം. ജോലിയെടുത്ത ശമ്ബളം തന്നെ ലക്ഷങ്ങള്‍ തരാനുണ്ടെന്നും ആദ്യം അതൊന്ന് തരാൻ പത്തനംതിട്ട എസ് പി ആനന്ദനോട് പറയാൻ പറ്റുമോ എന്നും ഉമേഷ് വള്ളിക്കുന്ന് ചോദിക്കുന്നു.

Advertisements

“ജീവനക്കാരെ പത്ത് കൊല്ലം ഊറ്റിയിട്ട്, ഇലക്ഷൻ തോല്‍വി മുന്നിലെത്തിയപ്പോള്‍ ഉറപ്പും കരുതലുമായി ഇറങ്ങിയിരിക്കുന്നു. സ്തുതി പാടാൻ അടിമകള്‍ക്ക് ഇത് ധാരാളം. പക്ഷേ ബോധമുള്ളവർക്ക് അങ്ങനെയല്ല. ഭരണം വിട്ട് പോകുമ്ബോള്‍, ഉത്തരവിറക്കാൻ ആർക്കും പറ്റും. ഭരിക്കാൻ തുടങ്ങുമ്ബോള്‍ ചെയ്യാൻ ഇത്തിരി പുളിക്കും”- എന്നാണ് ഉമേഷ് വള്ളിക്കുന്നിന്‍റെ കുറിപ്പില്‍ പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുഖ്യമന്ത്രിയുടെ സന്ദേശത്തില്‍ പറയുന്നത്…

“പ്രിയപ്പെട്ട ഉമേഷ് യു, നമസ്കാരം

കഴിഞ്ഞ ബജറ്റില്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കുകയാണ്. ജീവനക്കാർക്കും പെൻഷൻകാർക്കും പ്രഖ്യാപിച്ച ഡിഎ, ഡിആര്‍ സർക്കാർ പൂർണ്ണമായും അനുവദിച്ചിരിക്കുന്നു. ഫെബ്രുവരി മാസത്തെ ശമ്ബളത്തില്‍ അനുവദിച്ച 3 ശതമാനത്തിന് പുറമെ, ബാക്കിയുള്ള 10 ശതമാനം ഡിഎ കൂടി അനുവദിച്ച്‌ ഉത്തരവിറങ്ങി. ഇതോടെ ആകെ ഡിഎ 35 ശതമാനമായി വർദ്ധിപ്പിച്ചു. മാര്‍ച്ച്‌ ഒന്നിന് ലഭിക്കുന്ന ശമ്ബളത്തോടൊപ്പം ആദ്യം വര്‍ദ്ധിപ്പിച്ച 3 ശതമാനം ഡിഎയും, ഏപ്രില്‍ ഒന്നിന് ലഭിക്കുന്ന ശമ്ബളത്തോടൊപ്പം ഇപ്പോള്‍ വര്‍ദ്ധിപ്പിച്ച 10 ശതമാനം ഡിഎയും നിങ്ങളുടെ കൈകളിലെത്തും. സർക്കാർ ജീവനക്കാരുടെ ഭവന നിർമ്മാണ അഡ്വാൻസ് (എച്ച്‌ബിഎ) പുനഃസ്ഥാപിച്ച കാര്യവും അറിഞ്ഞിരിക്കുമല്ലോ. ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാൻ ഈ സർക്കാർ എന്നും ഒപ്പമുണ്ട്, വരും നാളുകളിലും ഈ കരുതല്‍ തുടരും. ഉറപ്പാണ്‌ വാക്ക്.

സ്നേഹത്തോടെ,

പിണറായി വിജയൻ,

മുഖ്യമന്ത്രി”

ജീവനക്കാരുടെ വ്യക്തിപരമായ വിവരങ്ങള്‍ സ്പാർക്ക് വഴി ശേഖരിച്ചാണ് സന്ദേശം അയച്ചിരിക്കുന്നതെന്ന് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നു. സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ) കുടിശ്ശിക 10 ശതമാനം അനുവദിച്ച്‌ സർക്കാർ ഉത്തരവിറക്കിയത് ഇന്നലെയാണ്. ഇത് ഏപ്രിലെ ശമ്ബളത്തോടൊപ്പമാണ് കിട്ടുക. കുടിശ്ശിക ഈ സാമ്ബത്തിക വര്‍ഷം തീര്‍ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് മുന്‍കാല പ്രാബല്യമില്ല. പുതിയ ഉത്തരവ് പ്രകാരം സർക്കാർ ജീവനക്കാർക്ക് 35 ശതമാനം നിരക്കില്‍ ഡി എ ലഭിക്കും. കഴിഞ്ഞ ആഴ്ച അനുവദിച്ച മൂന്ന് ശതമാനത്തിന് പിന്നാലെയാണ് ഇപ്പോള്‍ 10 ശതമാനം കുടിശ്ശിക കൂടി അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ ബജറ്റില്‍ വാഗ്ദാനം ചെയ്ത 13 ശതമാനം ഡിഎ കുടിശ്ശികയും സർക്കാർ അനുവദിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Hot Topics

Related Articles