തിരുവനന്തപുരം :മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ.
നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ ചികിത്സ തുടരും.ന്യൂമോണിയ ഭേദമായ ശേഷം ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ബന്ധുക്കൾ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പനിയും, ശ്വാസകോശ അണുബാധയെയും തുടർന്ന് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലാണ് ഉമ്മൻ ചാണ്ടി ചികിത്സയില്‍ കഴിയുന്നത്.
ഉമ്മന്‍ ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം രാവിലെ ആശുപത്രിയിലെത്തിയ മന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകളുമായും ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായും സംസാരിച്ചു.
ഡോ. മഞ്ജുവിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു ചികിത്സ തുടരുകയാണെന്നും മന്ത്രി അറിയിച്ചു.
ഉമ്മന്‍ചാണ്ടിക്ക് ആന്റിബയോട്ടിക് ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നത്. അണുബാധ മാറിയശേഷമായിരിക്കും തുടര്‍ചികിത്സ ബാംഗ്ലൂരിൽ നൽകുക.