ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം;യുപിയിൽ പ്രതികൾ പൊലീസ് ഏറ്റുമുട്ടലിൽ പിടിയിൽ

ന്യൂഡൽഹി:ആറ് വയസ്സുള്ള പെൺകുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവാക്കളെ പൊലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ സിക്കന്ദ്രാബാദ് മേഖലയിലാണ് നാടിനെ നടുക്കിയ സംഭവം.സിക്കന്ദ്രാബാദ് ഇൻഡസ്ട്രിയൽ ഏരിയയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന രാജു, വീരു കശ്യപ് എന്നീ പ്രതികളാണ് കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇരയുടെ കുടുംബവും ഇതേ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. ടെറസിൽ കളിക്കുകയായിരുന്ന പെൺകുഞ്ഞിനെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം, കുട്ടി മരിച്ചെന്ന് ബോധ്യമായതോടെ വീടിന്റെ മേൽക്കൂരയിൽ നിന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പൊലീസ് ഉടൻ സിക്കന്ദ്രാബാദിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisements

സംഭവത്തിൽ ഇരയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താൻ പൊലീസ് മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു.കൻവാര മേഖലയിൽ പ്രതികളെ പിടികൂടാനെത്തിയപ്പോഴാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പൊലീസ് സംഘത്തെ കണ്ട പ്രതികൾ വെടിയുതിർക്കുകയായിരുന്നു. ഇതിന് മറുപടിയായി നടത്തിയ പ്രത്യാക്രമണത്തിൽ രാജുവിനും വീരു കശ്യപിനും മുട്ടിന് താഴെ വെടിയേറ്റു. തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലൈംഗികാതിക്രമം സ്ഥിരീകരിക്കുന്നതിനായി കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്. മെഡിക്കൽ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് സിക്കന്ദ്രാബാദ് പൊലീസ് അറിയിച്ചു.

Hot Topics

Related Articles