വൈക്കം: വൈക്കത്തഷ്ടി പ്രമാണിച്ച് ഭക്തജനങ്ങൾക്ക് വേണ്ടി വൈക്കം വടക്കേനടയിൽ പ്രവർത്തിക്കുന്ന വൈക്കം താലൂക്ക് അർബൻ ഫെൽഫയർ കിസ്കോ ലാബിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു. ബാങ്ക് ഡയറക്ടർ ബോർഡംഗം എം.എൻ. ദിവാകരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉൽഘാടന യോഗം ഡയറക്ടർ ബോർഡംഗം എം. വി. മനോജ് ഉദ്ഘാടനം ചെയ്തു.
Advertisements
കിസ്കോ ലാബ് അങ്കണത്തിൽ നടന്ന ചടങ്ങിൽ അർബൻ ഫെൽഫയർ ബാങ്ക് ഡയറക്ടർ ബോർഡംഗങ്ങളായ ഇ.എം. നാസർ, സുബൈർ പുളിന്തുരുത്തി, ശ്രീദേവി അനിരുദ്ധൻ കുഞ്ഞുമോൾ ബാബു , സെക്രട്ടറി എം.കെ സോജൻ, ലാബ് ഇൻ ചാർജ്ജ് കെ.എം. പ്രജിത് ഉൾപ്പെടെ ഭക്തജനങ്ങളും ജീവനക്കാരുമായി നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു.


