ഫോട്ടോ:അച്ചിനകം സെൻ്റ് ആൻ്റണീസ് തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധഅന്തോനീസിൻ്റെ 795ാം മരണ വാർഷികം അനുസ്മരിച്ചു നടത്തുന്ന ഊട്ടുനേർച്ച തിരുനാളിനു വികാരി ആൻ്റണി മംഗലത്തിൻ്റെ കാർമികത്വത്തിൽ കൊടിയേറ്റുന്നു
വെച്ചൂർ : അച്ചിനകം സെൻ്റ് ആൻ്റണീസ് തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധഅന്തോനീസിൻ്റെ 795ാം മരണ വാർഷികം അനുസ്മരിച്ചു നടത്തുന്ന ഊട്ടുനേർച്ച തിരുനാളിനു തുടക്കമായി. തിരുനാൾ കൊടിയേറ്റിന് വികാരി ഫാ. ആൻ്റണി മംഗലത്ത് കാർമികത്വം വഹിച്ചു. ഫാ. ആൻ്റണി പയ്യപ്പിള്ളി, ഫാ.ആൻ്റണി മംഗലത്ത് എന്നിവർ സഹകാർമികത്വം വഹിച്ചു. കൈക്കാരൻമാരായ സോജി ജോർജ് പുത്തൻപുര, ലാലിച്ചൻ പുത്തൻ പറമ്പ്, വൈസ് ചെയർമാൻ റോബിൻ മങ്ങാരത്തുചിറ തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് പ്രസുദേന്തി വാഴ്ച നടത്തി. തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ആൻ്റണി പയ്യപ്പിള്ളി കാർമികത്വം വഹിച്ചു.
ഇന്ന് വൈകുന്നേരം അഞ്ചിന് ജപമാല, വിശുദ്ധ കുർബാന ഫാ.പീറ്റർ കണ്ണമ്പുഴ. തുടർന്ന് തിരുശേഷിപ്പ് പ്രദക്ഷിണം.


