അവധിക്കാലം തുടങ്ങുന്നു; അപകടങ്ങൾ പതിയിരിക്കുന്ന വർക്കല പാപനാശം ബീച്ചിൽ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്…

വർക്കല: കേരളത്തിലെ പ്രശസ്തമായ ബീച്ചുകളില്‍ ഒന്നാണ് വർക്കല പാപനാശം. എന്നാല്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ ആറുപേരുടെ ജീവനാണ് വർക്കലയില്‍ പൊലിഞ്ഞത്. ഇതുകൂടാതെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നു വലിയ അപകടം ഉണ്ടായി. സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും കടലിലെ അടിയൊഴുക്കുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്നാണ് വിവരം.

പാപനാശത്ത് കടലില്‍ കുളിക്കാനിറങ്ങിയ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഒന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥിയായ അഖില്‍ ഹർഷൻ മുങ്ങിമരിച്ചതാണ് ഒടുവില്‍ നടന്ന സംഭവം. കൊല്ലം അഞ്ചല്‍ ഏരൂർ അശോക മന്ദിരത്തില്‍ ഹർഷന്റെയും രാജിയുടെയും മകൻ അഖില്‍ ഹർഷനെയാണ് (26) ചൊവ്വാഴ്ച പാപനാശം കടലില്‍ കാണാതായത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെ പാപനാശത്തെ വർക്കലക്കോടിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശക്തമായ തിരയില്‍പ്പെട്ട് പാപനാശം ബീച്ചിലെ ഫ്ലോട്ടിംഗ് ബ്രിഡ്‌ജ് തകർന്ന് വൻ അപകടം ഉണ്ടായിരുന്നു. മാർച്ച്‌ ഒമ്പതിന് വൈകിട്ട് 4.30യോടെയാണ് സംഭവം നടന്നത്. സംഭവസമയത്ത് 60ഓളം പേർ ഫ്ലോട്ടിംഗ് ബ്രിഡ്‌ജില്‍ ഉണ്ടായിരുന്നു. സഞ്ചാരികള്‍ ബ്രിഡ്‌ജിന്റെ ഒരു ഭാഗത്തേക്ക് മാറിയതോടെ ആ ഭാഗത്തുണ്ടായ അമിത ഭാരം ബ്രിഡ്ജ്‌ മറിയുന്നതിന് കാരണമായി. പകുതിയോളം ഭാഗത്തെ കൈവരികള്‍ തകർന്നതോടെ സഞ്ചാരികള്‍ കടലിലേക്ക് വീണു. ലൈഫ് ജാക്കറ്റുകള്‍ ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയില്‍ പെട്ടതോടെ ഇവർക്ക് കരയിലേക്ക് നീങ്ങാനായില്ല. ലൈഫ് ഗാർഡുകളും നാട്ടുകാരും ചേർന്നാണ് കരയിലെത്തിച്ചത്.

വർക്കല, കാപ്പില്‍ മേഖലകളില്‍ കടല്‍ ഉള്ളിലേക്കിറങ്ങുമ്പോൾ ഉണ്ടാകുന്ന ശക്തമായ അടിയൊഴുക്കും അപകടങ്ങള്‍ക്ക് കാരണമാകുന്നു. കൂട്ടമായി എത്തുന്ന സ‌ഞ്ചാരികള്‍ ലെെഫ് ഗാർഡുകളുടെ മുന്നറിയിപ്പ് ശ്രദ്ധിക്കാതെ കടലില്‍ കുളിക്കാൻ ഇറങ്ങുന്നത് വർദ്ധിച്ചുവരുന്നുണ്ട്. വലിയ അപകടങ്ങളാണ് ഇത് ക്ഷണിച്ച്‌ വരുത്തുന്നത്. അപകടങ്ങള്‍ കൂടുമ്പോഴും ലെെഫ് ഗാർഡുകളുടെ എണ്ണത്തില്‍ വലിയ വർദ്ധന ഉണ്ടാകുന്നില്ല. അവധിക്കാലം തുടങ്ങുന്നതിനാല്‍ ഇത് ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്.

Hot Topics

Related Articles