ഫോട്ടോ:വെച്ചൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ ചിരട്ടേപറമ്പ് – ചെറുമല – തൊട്ടാപ്പള്ളി ഭാഗങ്ങളെ ബന്ധിപ്പിച്ചുള്ള നടപ്പാത വാഹന ഗതാഗതം സാധ്യമാക്കുന്ന റോഡാക്കിമാറ്റുന്നതിന് നേതൃത്വപരമായ പങ്കുവഹിച്ച വാർഡുമെമ്പർ ഗീതാസോമൻ പ്രദേശവാസികൾക്കൊപ്പം
വെച്ചൂർ: വെച്ചൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ ചിരട്ടേപറമ്പ് – ചെറുമല – തൊട്ടാപ്പള്ളി ഭാഗങ്ങളെ ബന്ധിപ്പിച്ച് റോഡെന്ന പ്രദേശവാസികളുടെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചു.വാർഡുമെമ്പർ ഗീതാസോമന്റെ നേതൃത്വത്തിൽ പ്രദേശവാസികളുടെ സഹകരണത്തോടെ റോഡ് നവീകരിച്ചതോടെ നൂറിലധികം കുടുംബങ്ങൾക്ക് വെച്ചൂർഇടയാഴം – കല്ലറ റോഡുമായി ബന്ധപ്പെടാൻ വഴി തുറന്നു.
പല പ്രതിബന്ധങ്ങൾ മൂലം ഏറെക്കാലം നടപ്പാതമാത്രമായിരുന്ന റോഡ് വാർഡ് മെമ്പറുടെ നിശ്ചയദാർഢ്യവും നാട്ടുകാരുടെ ഐക്യവുംമൂലവുമാണ് വാഹനങ്ങൾ കടന്നുപോകുന്ന വഴിയായി മാറിയത്.


