ഫോട്ടോ:ആശപ്രവർത്തകരുടെസമരം ഒത്തു തീർപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ തലയോലപ്പറമ്പിൽ നടത്തിയ പ്രതിഷേധ സദസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.എ.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
Advertisements
തലയോലപ്പറമ്പ് : ആശപ്രവർത്തകരുടെസമരം ഒത്തു തീർപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോ സിയേഷൻ തലയോലപ്പറമ്പിൽ പ്രതിഷേധ സദസ് നടത്തി. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.എ.ബിന്ദു പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു.
സമര
സഹായസമിതി കൺവീനർ രാജൻ അക്കരപ്പാടം അധ്യക്ഷത വഹിച്ചു. വി. ടി.ജയിംസ് , തങ്കമ്മ വർഗീസ്, മിനി കെ.ഫി ലിപ്പ്, സുമേഷ് കൊല്ലേരി ,എം.കെ.കണ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.


