“ഗണേഷ് മന്ത്രിസഭയിലെ പുഴുക്കുത്ത്; വഷളായ മന്ത്രി; ഭാര്യ പരാതി പിൻവലിച്ചത് കൊണ്ട് കാര്യമില്ല”; വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: ഗണേഷ് വഷളായ മന്ത്രി, മുഖ്യമന്ത്രി നടപടി എടുക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാറിനെ പറ്റി നാളുകൾക്കു മുന്നേ പറഞ്ഞു. ആവർത്തിക്കുന്നില്ല. കുടുംബത്തോടും വീട്ടുകാരോടും ചെയ്തതൊക്കെ പറയുന്നില്ല. മന്ത്രി ആയപ്പോൾ എങ്കിലും നിലയും നിലവാരവും നോക്കണം. മന്ത്രി അല്ലെങ്കിലും ഭാരത സംസ്കാരത്തിന് ഉചിതമല്ല പുറത്തു വരുന്ന കാര്യങ്ങൾ. ഗണേഷിന് പെണ്ണിനോടും പൊന്നിനോടും ഏറെ ഇഷ്ടം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാന്യമായി പൊതുപ്രവർത്തനം ചെയ്യണം. ഗണേഷ് വഷളായ മന്ത്രി. മന്ത്രിസഭയിൽ ഇരുന്ന് തറ പ്രവർത്തനം ചെയ്തു. ഭാര്യ പരാതി പിൻവലിച്ചത് കൊണ്ട് കാര്യമില്ല. ഗണേഷ് മന്ത്രിസഭയിലെ പുഴുക്കുത്ത്. തെരഞ്ഞെടുപ്പ് കാലത്ത് അപവാദം ഉണ്ടാക്കാതെ ശ്രദ്ധിക്കണം. ഗണേഷ് നമ്പർ വൺ മന്ത്രി എന്ന് പത്രത്തിൽ അടിപ്പിക്കാൻ കഴിഞ്ഞു.
അതിന് പിന്നിലെ കാര്യങ്ങളൊക്കെ എല്ലാവർക്കും അറിയാം. ആളുകളെയും ക്യാമറകളെയും കൂടെ കൊണ്ട് നടക്കുന്നു. മുഖ്യമന്ത്രി നടപടി എടുക്കണം.ന്യായവും നീതിയും ഉറപ്പാക്കണം. 5000 പ്രണയിനികൾ ഉണ്ടെന്ന് തലയിൽ ആൾ താമസം ഉള്ളവർ പറയുമോ. രാജി വേണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കണമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ജി സുധാകരൻ ജനപ്രിയൻ. പരാതിയും പരിഭവും പരിഹരിക്കണം. അവഗണനാ പരാതിയിൽ എത്ര വസ്തുത ഉണ്ടെന്ന് അറിയില്ല. തോമസ് ഐസക്കിന് ഇടം കൊടുത്തു, തനിക്ക് അത് കിട്ടിയില്ല എന്ന പരിഭവം അദ്ദേഹത്തിന് ഉണ്ടാവും. സുധാകരൻ സാറിനെ ആർക്കും ഒഴിവാക്കാൻ കഴിയില്ല. ജി സുധാകരൻ യുഡിഎഫിലേക്ക് പോയാൽ ആത്മഹത്യാപരം. സിപിഐഎം ജി സുധാകരനെ പാർട്ടിക്കൊപ്പം നിർത്തണം. ഒഴിവാക്കരുതെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.


