എം സി റോഡിൽ മോനിപ്പള്ളിയിൽ കെ എസ് ആർ ടി സി ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം : യാത്രക്കാർ പരിക്കില്ലാതെ രക്ഷപെട്ടു

കോട്ടയം : എം സി റോഡിൽ നിയന്ത്രണം നഷ്ടമായ കെ എസ് ആർടിസി ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. യാത്രക്കാർക്ക് പരിക്കില്ല. ഇന്ന് പുലർച്ചെ നാല് മണിയോടെ മോനിപ്പിള്ളിക്ക് സമീപം ചീങ്കല്ലയിൽ വളവിലാണ് അപകടം ഉണ്ടായത്. ഊട്ടിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ സ്വിഫിറ്റ് ബസാണ് അപകടത്തിൽ പെട്ടത്. ബസിൽ 19 യാത്രക്കാർ ഉണ്ടായിരുന്നു. എതിർ ദിശയിൽ നിന്ന് വന്ന പിക്കപ്പ് വാനിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് വഴിയരികിലെ പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു.

Advertisements

Hot Topics

Related Articles