സ്കൂൾ ബസ് ബൈക്കിൽ തട്ടി യുവാവിന് പരിക്ക് : അപകടം കുറുപ്പന്തറ പുളിന്തറ വളവിൽ

കോട്ടയം : സ്കൂൾ ബസ് ബൈക്കിൽ തട്ടി യുവാവിന് പരിക്ക്. കുറുപ്പന്തറ പുളിന്തറ വളവിൽ ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് ശേഷമാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന്റെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്.

Advertisements

വൈക്കപ്രയാർ സ്വദേശി കൃഷ്ണകുമാറിന്റെ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഏറ്റുമാനൂരിൽ ഉള്ള ജോലി സ്ഥലത്തേക്ക് പോകുന്ന വഴിക്കാണ് അപകടം. ഒരേ ദിശയിൽ ബസ്സും ബൈക്കും സഞ്ചരിക്കുന്ന സമയത്താണ് വളവിൽ വച്ച് ബസ് ബൈക്കിൽ ഇടിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടിയുടെ ശക്തിയിൽ ബൈക്ക് നിയന്ത്രണം തെറ്റി റോഡരികിലെ ഓടയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ കൃഷ്ണകുമാറിന്റെ കൈയ്ക്കും കാലിനും പരിക്കേറ്റു. ഇതുവഴി വന്ന വാഹന യാത്രികൾ ഉടൻതന്നെ പരിക്കേറ്റ കൃഷ്ണകുമാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

Hot Topics

Related Articles