മൗലിക അവകാശങ്ങളും നിർമ്മിത ബുദ്ധിയും : ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ – കാണക്കാരി ലോ കോളേജിൽ വാർഷിക നിയമ പ്രഭാഷണം മാർച്ച് 13 ന്

കോട്ടയം : കാണക്കാരി സി.എസ്.ഐ കോളേജ് ഫോർ ലീഗൽ സ്റ്റഡീസിൽ എട്ടാമത് വാർഷിക നിയമ പ്രഭാഷണം 13 ന് രാവിലെ 10.30 ന് ന്യൂ ഡൽഹി ഗുരു ഗോബിൻഡ് സിംഗ് ഇന്ദ്രപ്രസ്ഥ സർവകലാശാല പ്രൊഫസർ ഡോ.ലിസ പി. ലുക്കോസ്, “മൗലിക അവകാശങ്ങളും നിർമ്മിതബുദ്ധിയും : ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. കൊച്ചി യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്‌ഡ് ലീഗൽ സ്റ്റഡീസ് വൈസ് ചാൻസിലർ പ്രൊ.ഡോ.ജി.ബി.റെഡ്‌ഡി ഉത്ഘാടനം ചെയ്യും.

Advertisements

പ്രിൻസിപ്പാൾ ഡോ. ജോർജ് ജോസഫ് അദ്ധ്യക്ഷത വഹിക്കും. കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ആനി സി. കുരുവിള, കേരളം ബാർ കൗൺസിൽ മെമ്പർ അഡ്വ. അജിതൻ നമ്പൂതിരി, വൈസ് പ്രിൻസിപ്പാൾ ഡോ. ജെയ്സി കരിങ്ങാട്ടിൽ, ബർസാർ കോശി എബ്രഹാം, കോർഡിനേറ്റർസ് മിസ്. ജിനുജ അന്ന അലക്സ്, ബോണി ജെ. കുര്യാക്കോസ്, മിസ്. റിച്ചാ മേരി ജേക്കബ് എന്നിവർ സംസാരിക്കും.

Hot Topics

Related Articles