കോട്ടയം: കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പനച്ചിക്കാട് പഞ്ചായത്തിലെ ഭരണ സമിതി അംഗങ്ങളുടെ നേതൃത്തിൽ വാട്ടർ അതോറിറ്റിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.
വേനൽ കടുത്തതോടെ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം ആണ് അനുഭവപ്പെടുന്നത്. ഇതിനിടെ തുടർച്ചയായ
പൈപ്പ് പൊട്ടലും, മോട്ടോർ കേടാകുന്നതും മൂലം പമ്പിങ് പൂർണമായും തടസ്സപ്പെടുന്നതിനും കാരണം ആയിരുന്നു. ഇതോടെ ആഴ്ചകളോളം പല സ്ഥലങ്ങളിലും കുടിവെള്ള വിതരണം തടസ്സപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പലതവണ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രശ്നം പരിഹരിക്കാതെ വന്നതോടെയാണ് പ്രസിഡൻ്റ് പി സി ബെഞ്ചമിൻ വൈസ് പ്രസിഡണ്ട് സരിത കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ വാട്ടർ അതോറിറ്റിയിലേക്ക് പ്രതിഷേധവുമായി എത്തിയത്. പിന്നാലെ പഞ്ചായത്തിലെ ജനങ്ങളിൽ ചിലരും അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബാസ്റ്റിൻ ജോണിൻ്റെ
ഓഫീസിലേക്ക് പരാതിയുമായി എത്തി.
ഇതോടെ പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കാണാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.
നിലവിൽ പൊതു ടാപ്പുകൾക്കായി പഞ്ചായത്ത് 2.70 ലക്ഷം രൂപയാണ് പ്രതിമാസം വാട്ടർ അതോറിറ്റിയിൽ അടയ്ക്കുന്നത്. ജൽജീവൻ മിഷൻ ആരംഭിച്ചതോടെ ഭൂരിഭാഗം പൊതു ടാപ്പുകളും ഒഴിവാക്കിയിരുന്നു. അതിനാൽ പരിശോധന നടത്തി നിലവിൽ ഉള്ള ടാപ്പുകൾക്ക് മാത്രം പണം അടയ്ക്കു എന്ന നിലപാടും പഞ്ചായത്ത് അധികാരികൾ ഉന്നയിച്ചു.
ഇതോടെ അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ച് പരിശോധന നടത്താമെന്നും അധികൃതർ അറിയിച്ചു.
വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സിനി എബ്രഹാം, സി എം സലി, ഷിജു പ്രസാദ്,
കെ എൻ മഞ്ജുഷ, എന്നിവരും കൂടെയുണ്ടായിരുന്നു.


