കോട്ടയം: ഇടത് ഭരണകാലത്ത് ജീവനക്കാർക്ക് നൽകേണ്ട ആനുകൂല്യങ്ങൾ അടുത്ത സർക്കാർ നൽകുമെന്ന് പറയുന്നത് നിലവിലെ ഭരണകൂടത്തിന്റെ പരാജയമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. എൻ.ജി.ഒ അസോസിയേഷൻ ടൗൺ, സിവിൽ സ്റ്റേഷൻ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവനക്കാരുടെ ന്യായമായആനുകൂല്യങ്ങൾ നിഷേധിക്കുകയും അത് ഭാവിയിലെ സർക്കാരുകളുടെ ഉത്തരവാദിത്തമായി മാറ്റിവെക്കുകയും ചെയ്യുന്നത് ഭരണപരമായ കെടുകാര്യസ്ഥതയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ബ്രാഞ്ച് പ്രസിഡന്റ് ബിന്ദു എസ്. അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ടോമി കല്ലാനി മുഖ്യപ്രഭാഷണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജോബിൻ ജേക്കബ് (ഡി.സി.സി ജനറൽ സെക്രട്ടറി)
ഗൗരിശങ്കർ (യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്)
സതീഷ് ജോർജ്ജ് (എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്)
അർത്തിയിൽ സമീർ
പി.സി മാത്യു
കണ്ണൻ ആൻഡ്രൂസ്, ഷാജിമോൻ പി.എസ്,
സജിമോൻ സി എബ്രഹാം, സിബി ജേക്കബ്, അനീഷ് കുമാർ കെ.ആർ, അരവിന്ദാഷൻ കെ, പ്രദിഷ് ഇ.കെ, ബി.ജയശ്രീ പി.ബി, അശോകൻ തുടങ്ങിയവർ സംസാരിച്ചു.


