വെള്ളൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മവും സമ്മേളന ഉദ്ഘാടനവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു

പാമ്പാടി: വെള്ളൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍(റ്റി.എച്ച്.എസ്) പുതിയ സ്‌കൂള്‍ മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നടന്നു. കേരള സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി നിയോജകമണ്ഡലം എം.എല്‍.എ യുമായ ശ്രീ.ഉമ്മന്‍ ചാണ്ടിയുടെ ആസ്തി വികസന നിധിയില്‍ നിന്ന് അനുവദിച്ച 3 കോടി രൂപ ഉപയോഗിച്ചാണ് പുതിയ സ്‌ക്കൂള്‍ മന്ദിരം പണികഴിപ്പിക്കുന്നത്.

പുതിയ സ്‌കൂള്‍ മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മവും സമ്മേളന ഉദ്ഘാടനവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു.രണ്ട് ബ്ലോക്കുകളായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ആദ്യ ബ്ലോക്കിന്റെ നിര്‍മ്മാണമാണ് ആരംഭിച്ചിരിക്കുന്നത്. സ്‌കൂളിന്റെ മികവാര്‍ന്ന പ്രവര്‍ത്തനം കണക്കിലെടുത്ത് രണ്ടാമത്തെ ബ്ലോക്കിന്റെ നിര്‍മ്മാണത്തിനായി രണ്ട് കോടി രൂപ കൂടി അനുവദിക്കുന്നതാണ് എന്ന് എം.എല്‍.എ പ്രഖ്യാപിച്ചു.ഈ വര്‍ഷത്തെ മികച്ച അദ്ധ്യാപകനുള്ള അവാര്‍ഡ്, മികച്ച NSS യൂണിറ്റിനും പ്രോഗ്രാം ആഫീസര്‍ക്കുമുള്ള അവാര്‍ഡ്, മികച്ച കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിങ്ങ് സെല്ലിനും കരിയര്‍ മാസ്റ്റര്‍ക്കുമുള്ള അവാര്‍ഡ്, സ്വച്ഛ് ഭാരത് മിഷന്‍ അവാര്‍ഡ്, ശ്രേഷ്ഠബാല്യം സംസ്ഥാന-ജില്ലാതല അവാര്‍ഡുകള്‍ തുടങ്ങി വിവിധ അവാര്‍ഡുകള്‍ ഈ വിദ്യാലയം കരസ്ഥമാക്കി. അക്കാദമിക രംഗത്തും പ്ലസ് ടു തലത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മികച്ച വിജയം നേടാന്‍ സ്‌കൂളിന് സാധിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ണ്ടിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി.പി.എസ്.പുഷ്പ മണി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാപഞ്ചായത്ത് പാമ്പാടി ഡിവിഷന്‍ അംഗം ശ്രീമതി.രാധാ.വി.നായര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു..VHSE എറണാകുളം മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീമതി.ലിജി ജോസഫ് ആമുഖ പ്രസംഗം നടത്തി.പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഡാലി റോയി, പാമ്പാടി വിദ്യാഭ്യാസ സ്റ്റാന്‍ണ്ടിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.പി.എസ്.ശശികല, വാര്‍ഡ് മെമ്പര്‍ ശ്രീ.സെബാസ്റ്റ്യന്‍ ജോസഫ്, സ്‌കൂള്‍ സൂപ്രണ്ടന്റ് അനീഷ്.എ.പി, പ്രിന്‍സിപ്പാള്‍ രതീഷ്.ജെ.ബാബു., പി.ടി.എ പ്രസിഡന്റ് ശ്രീ.രംഗനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു. 30 വര്‍ഷത്തിന്‍മേല്‍ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന VHSE എറണാകുളം മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ ലിജി ജോസഫിനെയും ഈ വര്‍ഷത്തെ അദ്ധ്യാപക അവാര്‍ഡ് ജേതാവും സ്‌ക്കൂള്‍ പ്രിന്‍സിപ്പളുമായ രതീഷ്.ജെ.ബാബുവിനെയും ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആദരിച്ചു.

Hot Topics

Related Articles