തിരുവനന്തപുരം: എഡിജിപി എം.ആർ അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണം. പി.വി അൻവർ നൽകിയ പരാതിയിൽ സംസ്ഥാന പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. നാളെ ഇതു സംബന്ധിച്ചു ഉത്തരവ് പുറത്തിറങ്ങും. ഇതിന് ശേഷമാകും അന്വേഷണ സംഘത്തെ അടക്കമുള്ളത് തീരുമാനിക്കുക. അനധികൃത സ്വത്ത് സമ്പാദ്യം അടക്കമുള്ള കാര്യങ്ങളിലാകും ഇനി അന്വേഷണം ഉണ്ടാകുക. ഡിജിപിയുടെ ശുപാർശ അംഗീകരിച്ച് സർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ഇത് കൂടാതെ എസ്.പി സുജിത് ദാസിനെതിരെയും വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഐയുടെയും സിപിഎമ്മിന്റെയും രാഷ്ട്രീയ സമ്മർദത്തെ തുടർന്നാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് സൂചന.