ശിവാജി ഗണേശനു ശേഷം ഇത്രയും സമയനിഷ്ഠ പുലര്‍ത്തുന്ന മറ്റൊരാളില്ല ; വിജയ് ഉടൻ  രാഷ്ട്രീയത്തില്‍ പ്രവേശിക്കും ; പ്രഖ്യാപനവുമായി നടൻ അർജുൻ

ചെന്നൈ: ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം ഉടനുണ്ടാകുമെന്ന സൂചന നല്‍കി നടൻ അര്‍ജുൻ.’ചെന്നൈ നെഹ്റു ഇൻഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന, വിജയ് ചിത്രം ലിയോയുടെ വിജയാഘോഷച്ചടങ്ങിനിടെയാണ് അര്‍ജുൻ ഇക്കാര്യം പറഞ്ഞത്. വിജയ്‌ വേദിയിലിരിക്കുന്പോള്‍ തന്നെയായിരുന്നു അര്‍ജുൻ ഇളയ ദളപതിയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച്‌ പ്രഖ്യാപനം നടത്തിയത്. 

Advertisements

‘കുട്ടിക്കാലം മുതല്‍ വിജയിനെ ശ്രദ്ധിക്കുന്നതാണ്. വളരെ നാണംകുണുങ്ങിയായ ഒരു മനുഷ്യൻ. പക്ഷേ ഇന്ന് തമിഴ് സിനിമയെ എന്നല്ല, ഇന്ത്യൻ സിനിമയെത്തന്നെ വിസ്മയിപ്പിക്കുന്ന തലത്തിലേക്ക് അദ്ദേഹം വളര്‍ന്നിരിക്കുന്നു.എന്നും ലാളിത്യം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് വിജയ്. നടൻമാരില്‍ ശിവാജി ഗണേശനു ശേഷം ഇത്രയും സമയനിഷ്ഠ പുലര്‍ത്തുന്ന മറ്റൊരാളില്ല. വിജയ് ഉടൻ തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിക്കും. ജനത്തിനായി നന്മ ചെയ്യണമെന്ന ആഗ്രഹവും അതിനുള്ള മനസ്സുമാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കാൻ ഏറ്റവും അത്യാവശ്യം. വിജയ്ക്ക് അതുണ്ട്.’- അര്‍ജുൻ പറഞ്ഞു.

Hot Topics

Related Articles