ചികിത്സയ്ക്ക് പണം കണ്ടെത്തിയത് നാട്ടുകാർ പിരിവിട്ട്; ഒറ്റദിവസം കൊണ്ട് ജീവിതം മാറിമറിഞ്ഞു ; ഇന്നു കോടിശ്വരൻ

വൈക്കം :അഖിലേഷിന്റേയും കുമാരിയുടേയും ദുരിതജീവിതം അവസാനിക്കുന്നു. മാസങ്ങളോളം ആശുപത്രിയിൽ കഴിയുമ്പോൾ ചികിത്സിക്കാൻ പണമില്ലാതെ നട്ടോട്ടമോടുകയായിരുന്നു ഇവർ.

അവസാനം നാട്ടുകാരുടെ കാരുണ്യത്തിലാണ് ചികിത്സാ ചെലവ് കണ്ടെത്തിയത്. എന്നാൽ ഒറ്റ ദിവസം കൊണ്ട് ഇവരുടെ ജീവിതം മാറി. ഇന്ന് ഒരു കോടി രൂപയുടെ ഭാ​ഗ്യശാലിയാണ് അഖിലേഷ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്രിസ്മസ് – പുതുവത്സര ബംപർ ലോട്ടറി രണ്ടാം സമ്മാനമായ ഒരു കോടി രൂപ കിട്ടിയത് വൈക്കം പുത്തൻവീട്ടിൽ കരയിൽ അഖിലേഷിനാണ് (59). 2018ൽ പക്ഷാഘാതം സംഭവിച്ച് 3 മാസം അഖിലേഷ് ആശുപത്രിയിലായിരുന്നു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഹരികുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും ആശുപത്രി അധികൃതരുടെയും സഹായത്തോടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുകയായിരുന്നു.

ഇൻഡോ അമേരിക്കൻ ആശുപത്രി ജീവനക്കാരനായ അഖിലേഷിന് സ്വന്തമായി വീടുപോലുമില്ല. വാടകവീട്ടിൽ കഴിയുന്ന ഇവർ ലൈഫ് പദ്ധതിയിൽ സർക്കാരിന്റെ നാലു ലക്ഷം രൂപ സഹായത്തിനുള്ള കാത്തിരിപ്പിലായിരുന്നു.

എന്നാൽ വല്ലപ്പോഴും മാത്രം എടുക്കാറുള്ള ലോട്ടറിയിലൂടെ ഇവരെ ഭാ​ഗ്യ​ദേവത കനിഞ്ഞിരിക്കുകയാണ്. വൈക്കം വടക്കേനട സ്കൂളിനു മുൻവശം ലോട്ടറി വ്യാപാരം നടത്തുന്ന ഇന്ദുവിന്റെ കയ്യിൽനിന്നു വാങ്ങിയ ടിക്കറ്റാണു ഭാഗ്യം സമ്മാനിച്ചത്.

Hot Topics

Related Articles