മഴക്കെടുതി; ഒമാനിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയത് 2300 ലേറെ പേരെ

മസ്കറ്റ്: ഒമാനിലെ വിവിധ ഗവർണറേറ്റുകളില്‍ ഇതുവരെ പ്രവർത്തനക്ഷമമാക്കിയ 18 ദുരിതാശ്വാസ, അഭയകേന്ദ്രങ്ങളില്‍ 1,333 പേരെ പ്രവേശിപ്പിച്ചതായി നാഷണല്‍ സെന്‍റര്‍ ഫോർ എമർജൻസി മാനേജ്‌മെന്‍റ് അറിയിച്ചു. അല്‍-ബുറൈമിയില്‍ നിന്ന് സോഹാറിലേക്കുള്ള വാദി അല്‍ ജിസി റോഡും, അല്‍ ജബല്‍ അല്‍ അഖ്ദർ റോഡും സുരക്ഷാ കണക്കിലെടുത്ത് അടച്ചിട്ടതായി അറിയിപ്പില്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം ബാധിച്ച ഗവർണറേറ്റുകളില്‍ വൈദ്യുതി മുടക്കം നേരിടുന്നതായും ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ലഭിച്ചിട്ടുണ്ട് . എന്നാല്‍ വൈദ്യുതി വേഗത്തില്‍ പുനഃസ്ഥാപിക്കാനുള്ള നടപടിക്രമണങ്ങള്‍ പുരോഗമിച്ചു വരുന്നതായും നാഷണല്‍ സെൻറർ ഫോർ എമർജൻസിയുടെ പ്രസ്താവനയില്‍ പറയുന്നു.

വടക്കൻ ബാത്തിനായില്‍ സ്ഥിചെയ്യുന്നതും യുഎഇ അതിർത്തിയോടു ചേർന്നുള്ളതുമായ
ഷിനാസിലെ നിരവധി വീടുകളില്‍ കുടുങ്ങിയ 46 പേരെ സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) രക്ഷപ്പെടുത്തിയാതായി സിവില്‍ ഡിഫൻസിന്റെ റിപ്പോർട്ടില്‍ പറയുന്നു. ഗവർണറേറ്റിലെ ദേശീയ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെൻ്റിന്‍റെ(എൻസി.ഇ.എം) ഏകോപനത്തില്‍ രക്ഷപ്പെടുത്തിയവരെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി സിവില്‍ ഡിഫൻസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം രാജ്യത്ത് അസ്ഥിര കാലാവസ്ഥ അവസാനിക്കുന്നത് വരെ കടലില്‍ പോകുന്നതും സമുദ്ര പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നതും ഒഴിവാക്കണമെന്ന് ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം എല്ലാ കപ്പല്‍ ഉടമകളോടും മറൈൻ യൂണിറ്റുകളോടും സമുദ്ര ഗതാഗത കമ്ബനികളോടും ആവശ്യപ്പെട്ടു.

Hot Topics

Related Articles