കോട്ടയം ജില്ലാ ആശുപത്രിയ്ക്കു മുന്നിൽ ലോട്ടറി തട്ടിപ്പ്; ലോട്ടറിയുടെ നമ്പർ തിരുത്തി വയോധികയുടെ കയ്യിൽ നിന്നും അയ്യായിരം രൂപ തട്ടി; പണം നഷ്ടമായത് പൂവൻതുരുത്ത് സ്വദേശിനിയായ ലോട്ടറി വിൽപ്പനക്കാരിയ്ക്ക്

കോട്ടയം: ജില്ലാ ആശുപത്രിയ്ക്കു മുന്നിൽ ലോട്ടറി തട്ടിപ്പ്. ലോട്ടറി വിൽപ്പനക്കാരിയായ വയോധികയുടെ പക്കൽ നിന്നും ലോട്ടറിയുടെ നമ്പർ തിരുത്തി അയ്യായിരം രൂപ തട്ടിയെടുത്തു. ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. ജില്ലാ ആശുപത്രിയ്ക്കു മുന്നിൽ ലോട്ടറി വിൽപ്പന നടത്തുന്ന കോട്ടയം പൂവൻതുരുത്ത് ഗാന്ധിമതി തോപ്പിൽ ഫിലോമിനയുടെ പക്കൽ നിന്നാണ് ലോട്ടറി മോഷ്ടിച്ചത്. ഇവരുടെ പക്കൽ എത്തി ലോട്ടറി നൽകി തട്ടിപ്പുകാരൻ അയ്യായിരം രൂപ സ്വന്തമാക്കുകയായിരുന്നു. അയ്യായിരം രൂപ സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റാണ് എന്നു വിശ്വസിപ്പിച്ച് ഇവർക്ക് ടിക്കറ്റ് നൽകി. ലോട്ടറി ടിക്കറ്റിന്റെ നമ്പരിൽ ഒന്നിന്റെ സ്ഥാനത്ത് അഞ്ച് എഴുതിച്ചേർത്താണ് തട്ടിപ്പുകാരൻ പണം തട്ടിയെടുത്തത്. സംഭവത്തിൽ ലോട്ടറി വിൽപ്പനക്കാരി പരാതി നൽകിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles