ബംഗളൂരു: വിജയത്തിളക്കവുമായി കർണാടകയിൽ കോൺഗ്രസ് ലീഡ് നിലനിർത്തുന്ന സാഹചര്യത്തിൽ കേവല ഭൂരിപക്ഷം മറികടന്നതോടെ എംഎല്‍എമാരോട് ബംഗളൂരിൽ എത്താന്‍ നിര്‍ദേശം നല്കി കോണ്‍ഗ്രസ്.
ബിജെപിയുടെ ഓപ്പറേഷന് താമര നീക്കം തടയുകയെന്ന ലക്ഷ്യത്തിൽ തന്നെയാണ് എംഎല്‍എമാർക്ക് ഇത്തരത്തിൽ നിർദ്ദേശം നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏറ്റവും ഒടുവിലത്തെ വിവരങ്ങള്‍ പ്രകാരം കോണ്‍ഗ്രസ് 114 സീറ്റുകളില്‍ ലീഡുണ്ട്. 82 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ജെഡിഎസ് 23 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.
അതിനിടെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുമെന്നും മകന് യതീന്ദ്ര സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
224 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 113 ആണ് ഭൂരിപക്ഷ നമ്പര്‍. 36 കൗണ്ടിങ് സ്റ്റേഷനുകളാണ് ഉള്ളത്. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
അഞ്ച് മേഖലകളിലാണ് കോണ്‍ഗ്രസ് ലീഡ് നിലനിര്‍ത്തുന്നത്. അധികാരത്തില്‍ തിരിച്ചെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ പ്രതികരിച്ചിരുന്നു.