പുതുപ്പള്ളി : വൻ ജനസാഗരത്തിന്റെ കണ്ണീരിനും, മുദ്രാവാക്യങ്ങൾക്കും ഇടയിലൂടെ പ്രിയനേതാവ് ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം പള്ളിയിൽ എത്തിച്ചു. കരോട്ട് വള്ളക്കാല വീട്ടിലേയും, പുതിയ വീട്ടിലേയും പ്രാർത്ഥനാ ശുശ്രൂഷകൾക്കും, പൊതു ദർശനത്തിനും ശേഷമാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹം പള്ളിയിലേക്ക് എത്തിച്ചത്. നൂറുകണക്കിന് ആളുകളാണ് അദ്ദേഹത്തെ കാണാൻ വീട്ടിൽ എത്തിയത്.
ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹത്തിന് അവസാനമായി ആദരാഞ്ജലി അർപ്പിക്കുവാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുതുപള്ളിയിലെ പുതിയ വീട്ടിലെത്തിയിരുന്നു. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കല്ലറയിലാണ് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സംസ്‌കാര ചങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്‌കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം അതായിരുന്നു എന്നും കുടുംബം പറഞ്ഞിരുന്നു.