പ്രാർത്ഥനാ ശുശ്രൂഷകൾ ആരംഭിച്ചു…തന്റെ പ്രിയപ്പെട്ട ഇടവകയിലെ “അവസാന പ്രാർത്ഥന കൈകൊണ്ട് ഉമ്മൻ ചാണ്ടി”…

പുതുപ്പള്ളി : സ്നേഹത്തിരയായി അലതല്ലിയ ജനസാഗരത്തിനിടയിലൂടെ എത്തിയ പ്രിയ നേതാവിന്റെ അന്ത്യ ശുശ്രൂഷകൾ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിൽ ആരംഭിച്ചു. പള്ളിയിലെ പൊതുദർശനത്തിന് ശേഷമാണ് ശുശ്രൂഷ കർമ്മങ്ങൾ ആരംഭിച്ചത്.

പ്രത്യേക കല്ലറയിലാണ് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സംസ്‌കാര ചങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്‌കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം അതായിരുന്നു എന്നും കുടുംബം പറഞ്ഞിരുന്നു.

Hot Topics

Related Articles