കെ ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് – യൂണിയനിലെ 4472 വെട്ടിക്കാട്ടു മുക്ക് ശാഖയിലെ ഗുരുദേവ പ്രതിഷ്ട്ടാ വാർഷികാത്തൊടാനുബന്ധിച്ചു മഹാപ്രസാദ ഊട്ടും സർവ്വ ഐശ്വര്യ പൂജയും നടത്തി. യൂണിയൻ സെക്രട്ടറി എസ് ഡി.സുരേഷ് ബാബുവാണ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തത്.
Advertisements
ശാഖാ പ്രസിഡന്റ് കെ ടി. സന്തോഷ് കുമാർ, സെക്രട്ടറി സന്തോഷ് കാലായിൽ, വൈസ് പ്രസിഡന്റ് ദീപു കെ ദിനേശ്, സുനിൽരാജ് കടൂശേരിൽ, സുപ്രഭാരാജൻ, ഷീബ സന്തോഷ്,മനുസുധാകരൻ, ദിലീഷ്.എസ് ഡി തുടങ്ങിയവർ പ്രസംഗിച്ചു. ക്ഷേത്ര ചടങ്ങുകൾക്കും പൂജകൾക്കും അനൂപ്ശാന്തി, കിരൺ ശാന്തി തുടങ്ങിയവർ നേതൃത്വം നൽകി.