സോൻഭദ്ര: മഹാകുംഭ മേളയിൽ പങ്കെടുത്ത വിശ്വാസികളുമായി മടങ്ങിയ വാഹനം ട്രെക്കുമായി കൂട്ടിയിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം. ഞായറാഴ്ച രാവിലെയാണ് ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്നുള്ള വിശ്വാസികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശിലെ ദർണാഖർ ഗ്രാമത്തിൽവച്ചാണ് അപകടമുണ്ടായത്. 30കാരിയായ ലക്ഷ്മി ഭായി, 37കാരനായ അനിൽ പ്രധാൻ, 58 കാരനായ താക്കൂർ റാം യാദവ്, 56കാരനായ രുക്മണി യാദവ് എന്നിവരാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവർ ബഹാമണി കമ്യൂണിറ്റി സെന്ററിൽ ചികിത്സയിൽ കഴിയുകയാണ്. ഗുരുതരാവസ്ഥയിലുള്ളവരെ ഇതിനോടകം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന എസ് യു വി മിനി ട്രെക്കുമായാണ് കൂട്ടിയിടിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനുവരി 13നാണ് മഹാകുംഭമേള ആരംഭിച്ചത്. ഫെബ്രുവരി 26നാണ് മഹാകുംഭമേള അവസാനമാകുന്നത്. ഇതിനിടയിൽ രണ്ട് പ്രധാന ദിവസങ്ങൾ കൂടിയാണുള്ളത്. ഫെബ്രുവരി 12 ന് മാംഗി പൂർണിമയും ഫെബ്രുവരി 26ന് മഹാശിവരാത്രിയുമാണ് ഇനിയുള്ള സുപ്രധാന ദിവസങ്ങൾ.
മഹാകുംഭമേളയിലെ തീര്‍ത്ഥാടക പങ്കാളിത്തത്തെക്കുറിച്ചുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഔദ്യോഗിക കണക്ക് കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഇതുവരെ 38.97 കോടി പേർ സ്നാനം നടത്തിയെന്നാണ് ഉത്തർ പ്രദേശ് സർക്കാർ വിശദമാക്കുന്നത്.