സംസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളേജുകളിലെ സൂപ്രണ്ട് മാർക്ക് മാറ്റം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോ. ടിജി തോമസ് സൂപ്രണ്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളേജുകളിലെ സൂപ്രണ്ട്, അഡീഷണല്‍ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, റെസിഡന്റ് മെഡിക്കല്‍ ഓഫീസർ തസ്തികളിലേക്ക് പുതിയ നിയമനങ്ങളായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോ. ജയചന്ദ്രൻ സൂപ്രണ്ട് സ്ഥാനത്ത് തുടരും. എറണാകുളം മെഡിക്കല്‍ കോളേജില്‍ ഡോ. അനൂപ് ജോസഫിനെയും തൃശൂർ മെഡിക്കല്‍ കോളേജില്‍ ഡോ. ലിജോ കൊല്ലനൂരിനെയും സൂപ്രണ്ടുമാരായി നിയമിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോ. ടിജി തോമസാണ് പുതിയ സൂപ്രണ്ട്. ഡോ.ഹരീഷ് ചന്ദ്രനെ ഇടുക്കി മെഡിക്കല്‍ കോളേജ് സൂപ്രണ്ടായും ഡോ.ലക്ഷ്മിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്രണ്ടായും നിയമിച്ചു.

Advertisements

Hot Topics

Related Articles