വൈക്കം : വൈക്കത്ത് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് അപകടം. യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.വ്യാഴാഴ്ച രാവിലെ 6.30 ഓടെ കുടവെച്ചൂർ പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടം. എയർപോർട്ടിൽ വന്നിറങ്ങിയ ശേഷം നാട്ടിലേക്ക് എറണാകുളത്ത് നിന്നും റെൻ്റ് കാർ എടുത്ത് പോകുകയായിരുന്ന മാവേലിക്കര സ്വദേശി സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പ്രധാന റോഡിൻ്റെ മധ്യഭാഗത്ത് വാഹനം മറിഞ്ഞതിനെ തുടർന്ന് റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വൈക്കത്ത് നിന്നും പോലീസ് എത്തി വാഹനം നീക്കിയാണ് ഗതാഗതം സുഗമമാക്കിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് കരുതുന്നു.
Advertisements